എം.എൽ.എയുടെ വാഹനങ്ങൾ കത്തിച്ച കേസിന് പിന്നിൽ കൂടുതൽ ആളുകൾ പ്രവർത്തിച്ചതായി സംശയം.

ബെംഗളൂരു: ബൊമ്മനഹള്ളി എം എൽ സതീഷ് റെഡ്ഡിയുടെ രണ്ട് എസ് യൂ വി കാറുകൾ അഗ്നിക്കിരയാക്കിയതിന് മൂന്ന് പ്രതികളെ ഇന്നലെ അറസ്റ്റ് ചെയ്തതിന് ശേഷം, പോലീസ് അന്വേഷണം ഊർജ്ജിതമാക്കി, കേസിൽ മറ്റുള്ളവരുടെ പങ്കാളിത്തം കണ്ടെത്താൻ മൂവരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.

സംഭവം നടന്ന ഉടൻ തന്നെ ബൊമ്മനഹള്ളി പോലീസ് സാഗർ (19), ശ്രീധർ (20), നവീൻ (22) എന്നിവരെ പിടികൂടിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ, എം എൽ യെ കാണാനും സഹായം തേടാനും കഴിയാത്തതിൽ നിരാശയുണ്ടായിരുന്നു എന്ന് അറസ്റ്റിലായവരിൽ രണ്ട് പേർ  സമ്മതിച്ചു.

  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക

അസ്വസ്ഥരായ അവർ എം എൽ യുടെ വീടിന് മുൻപിലുണ്ടായിരുന്ന രണ്ട് എസ്‌ യു വികൾ കത്തിക്കുകയും അടുത്തുള്ള ഒരു വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഒരു ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു. “കേസിൽ മറ്റുള്ളവരുടെ പങ്കാളിത്തം സ്ഥിരീകരിക്കാൻ ഞങ്ങൾ കൂടുതൽ അന്വേഷണം നടത്തുകയാണ്,” എന്ന് പോലീസ്പറഞ്ഞു.

  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല

അതേസമയം, “അറസ്റ്റിലായവർ  നടപ്പിലാക്കിയ ആസൂത്രിത പ്രവൃത്തിക്ക് പിന്നിൽ ആളുകളുണ്ടെന്നും അവരെ കണ്ടെത്തണം എന്നും റെഡ്ഡി പറഞ്ഞു“.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!
[masterslider id="10"]

Related posts