രമേഷ് ജാർക്കിഹോളി തന്നെ കൊന്നുകളയും; തനിക്കും മാതാപിതാക്കൾക്കും സുരക്ഷ ഉറപ്പാക്കണം; അന്വേഷണ സംഘത്തിൽ വിശ്വാസമില്ല; ഹൈക്കോടതി ഇടപെടണം: ചീഫ് ജസ്റ്റിസിന് യുവതിയുടെ കത്ത്.

ബെംഗളൂരു: മുൻ മന്ത്രി രമേഷ് ജാർക്കിഹോളിയുടെ രാജിക്ക് ഇടയായ അശ്ലീല വീഡിയോയിൽ ഉള്ളതെന്ന് കരുതുന്ന യുവതി തനിക്ക് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി.

കേസിന്റെ അന്വേഷണത്തിന് ചീഫ് ജസ്റ്റിസ് മേൽനോട്ടം വഹിക്കണമെന്ന് യുവതി കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

മുൻപ് രമേഷ് ജാർക്കിഹോളിയുടെ പേരിൽ ലൈംഗികാതിക്രമം ആരോപിച്ച് യുവതി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു.

താൻ ബലാത്സംഗത്തിന്റെ ഇരയാണെന്നു പറഞ്ഞുകൊണ്ടാണ് യുവതിയുടെ കത്ത് ആരംഭിക്കുന്നത്.

രമേഷ് ജാർക്കിഹോളി സ്വാധീനശക്തിയുള്ളയാളാണെന്നും ഭീഷണിപ്പെടുത്തിയതായും കത്തിൽ ചൂണ്ടിക്കാട്ടി. കേസിൽ ഉന്നയിച്ച ആരോപണങ്ങളിൽനിന്ന് രക്ഷപ്പെടാൻ അദ്ദേഹം ഏതറ്റംവരെയും പോകും.

  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു

പ്രത്യേക അന്വേഷണസംഘം രമേഷ് ജാർക്കിഹോളി പറയുന്നത് പോലെയാണ് പ്രവർത്തിക്കുന്നത്.

സംസ്ഥാന സർക്കാരും അദ്ദേഹത്തെ സംരക്ഷിക്കുകയാണ്. സർക്കാർ നിയോഗിച്ച അന്വേഷണസംഘത്തിൽ തനിക്ക് വിശ്വാസമില്ല.

കേസിലെ തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് യുവതി ആരോപിച്ചു.

കേസിന്റെ അവസാന തെളിവും നശിപ്പിക്കാൻ രമേഷ് ജാർക്കിഹോളി തന്നെ കൊന്നുകളയുമെന്ന് യുവതി പറയുന്നു.

തന്നെ തട്ടിക്കൊണ്ടുപോയതാണെന്ന മാതാപിതാക്കളുടെ പ്രസ്താവന വാസ്തവവിരുദ്ധമാണ്. അവരെ സമ്മർദത്തിലാക്കി പറയിപ്പിച്ചതാണിത്.

ഒരു ഡിവൈ.എസ്.പി.യാണ് ജാർക്കിഹോളിക്കുവേണ്ടി അങ്ങനെ പറയിപ്പിച്ചത്.

  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍

തനിക്ക് സുരക്ഷ നൽകാൻ സർക്കാരിനോട് നിർദേശിക്കണമെന്നും യുവതി ആവശ്യപ്പെട്ടു.

തനിക്കും തന്റെ മാതാപിതാക്കൾക്കും രമേഷ് ജാർക്കിഹോളിയിൽനിന്ന്‌ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയതാണ്.

തങ്ങൾക്ക് സംരക്ഷണം നൽകണമെന്ന് പ്രത്യേക പോലീസ് സംഘത്തോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണസംഘം ഒരു സുരക്ഷയും ഒരുക്കിയില്ല -യുവതി ആരോപിച്ചു.

രമേഷ് ജാർക്കിഹോളിക്കെതിരേ മൊഴി കൊടുക്കുന്നത് തടയാൻ മാതാപിതാക്കളെ സമ്മർദത്തിലാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി
[masterslider id="10"]

Related posts