കർണാടകയിൽ കോവിഡ് -19 പോസിറ്റിവിറ്റി നിരക്ക് 2.12 ആയി ഉയർന്നു .

ബെംഗളൂരു: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കർണാടകയിൽ കോവിഡ് -19 പോസിറ്റിവിറ്റി നിരക്ക് 2.12 ശതമാനം രേഖപ്പെടുത്തി. ആരോഗ്യ, കുടുംബക്ഷേമ സേവന വകുപ്പ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരമാണിത്.

സംസ്ഥാനത്തെ 5 ജില്ലകൾ തുടർച്ചയായ ദിവസങ്ങളിൽ 2 ശതമാനത്തിന് മേലെ പോസിറ്റിവിറ്റി റേറ്റ് രേഖപെടുത്തുന്നതായി റിപോർട്ടുകളിൽ പറയുന്നു. 

2298 പേർക്കാണ് സംസ്ഥാനത്ത് ഇന്നലെ പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചത്. 12 പേരാണ് ഇന്നലെകോവിഡ് 19 വൈറസ് ബാധയേറ്റ് സംസ്ഥാനത്ത് മരണപ്പെട്ടത്. 995 പേർക്ക് അണുബാധയിൽ നിന്ന് രോഗമുക്തിഉണ്ടായിട്ടുണ്ട്.

  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

ബെംഗളൂരുവിൽ മാത്രം ഇന്നലെ 1398 പുതിയ കേസുകൾ രേഖപ്പെടുത്തി. 637 പേരാണ് ബെംഗളൂരുവിൽ നിന്ന് ഇന്നലെ രോഗമുക്തി നേടിയത്. 2020 മാർച്ച് 8 മുതൽ നഗരത്തിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 4.21 ലക്ഷമായി ഉയർന്നിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യോഗാദിനത്തിൽ പത്തുലക്ഷം പേർ പങ്കെടുക്കും; 'നിത്യ യോഗ'യുമായി വിധാന സൗധ ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!
[masterslider id="10"]

Related posts