ഓലയുടെ ഇലക്ട്രിക് സ്കൂട്ടർ നിർമാണ ഫാക്ടറി വരുന്നു നമ്മ ബെംഗളൂരുവിൽ.

ബെംഗളൂരു: ലോകത്തെ വൈദ്യുത വാഹന ഭീമൻമാരായ ടെസ്ലയും നിയോയും നഗരത്തിൽ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ തയ്യാറെടുക്കുന്നു എന്ന വാർത്തക്ക് പിന്നാലെ ഓല ഇലട്രിക് മൊബൈലിറ്റി പ്രൈവറ്റ് ലിമിറ്റഡ് നഗരത്തിൽ വൈദ്യുത ഇരുചക്രവാഹന കമ്പനി സ്ഥാപിക്കുന്നു.

500 ഏക്കർ സ്ഥലത്ത് അടുത്ത വർഷം പ്രവർത്തനമാരംഭിക്കുന്ന ഫാക്ടറിയിൽ പ്രതി വർഷം 10 ലക്ഷം സ്കൂട്ടറുകൾ നിർമ്മിക്കും.

  ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ അറിയാൻ വായിക്കു

ഓരോ 2 സെക്കൻ്റിലും ഒരു സ്കൂട്ടർ നിർമ്മിക്കുക എന്നതാണ് ലക്ഷ്യമെന്ന് ഓല സ്ഥാപകൻ ഭാവിഷ് അഗർവാൾ അറിയിച്ചു.

നഗരത്തിൽ ചാർജ്ജിംഗ് സ്‌റ്റേഷനുകളും സ്ഥാപിക്കും.

അന്തരീക്ഷ മലിനീകരണം കൂടുതലുള്ള നഗരങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപന ഉയർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts