സ്കൂൾ അധികൃതർ നേരിട്ടുള്ള ക്ലാസ്സുകൾക്ക് വിദ്യാർത്ഥികളെ നിർബന്ധിക്കുന്നതായി രക്ഷിതാക്കളുടെ പരാതി.

ബെംഗളൂരു: സ്കൂളുകളിൽ ആരംഭിച്ച ക്ലാസ്സുകൾക്ക് നേരിട്ട് ഹാജരാകണമെന്ന് സ്കൂൾ അധികൃതർ വിദ്യാർഥികളെ നിർബന്ധിക്കുന്നതായി രക്ഷിതാക്കളുടെ പരാതി. പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പഠനം സാധാരണനിലയിലേക്ക് പുനസ്ഥാപിക്കാൻ സ്കൂളുകൾക്ക് സർക്കാർ അനുവാദം നൽകിയിരുന്നു. അതുപ്രകാരം നേരിട്ടുള്ള ക്ലാസുകൾ ആരംഭിച്ച സാഹചര്യത്തിൽ ഓൺലൈനായി നടന്നുകൊണ്ടിരുന്ന ക്ലാസുകൾ നിർത്തലാക്കുകയും ചെയ്തിട്ടുണ്ട്.

  ബെംഗളൂരുവിൽ സുഹൃത്തിനെ കാണാൻ 12 കിലോമീറ്റർ ഓട്ടം; ഒടുവിൽ നിരാശയായി മടക്കം; സോഷ്യൽ മീഡിയയിൽ വൈറലായി യുവതിയുടെ വീഡിയോ

എന്നാൽ സ്കൂളുകൾ തുറക്കുന്നതിനുള്ള അനുവാദം സർക്കാർ നൽകിയപ്പോൾ വിദ്യാർഥികൾക്ക് അവരവരുടെ സാഹചര്യങ്ങൾക്കനുസൃതമായി നേരിട്ടുള്ള ക്ലാസുകളോ ഓൺലൈൻ ക്ലാസുകളോ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാനുള്ള അവസരം നൽകണമെന്ന് നിഷ്കർഷിച്ചിരുന്നു.

എന്നാൽ ഓൺലൈനായി നടന്നുവന്നിരുന്ന ക്ലാസുകൾ നിർത്തലാക്കിയ ഈ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കുള്ള ഈ അവസരം നഷ്ടപ്പെട്ടു എന്ന് പല രക്ഷിതാക്കളും പരാതിയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീഡിയോ കോളിൽ വിളിച്ച് ഫാനിൽ കുരുക്കിട്ട് കാണിച്ച് ബോഡി ബിൽഡർ; ജിമ്മിലെ സൗഹൃദം മരണക്കെണിയായി; യുവതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us