നഗര പരിധിക്കു പുറത്തുള്ള സ്ഥലങ്ങൾക്കും കെട്ടിടങ്ങൾക്കും വിലകൂടും.

ബെംഗളുരു: ബൃഹത് ബാംഗ്ലൂർ മഹാനഗര പാലികയുടെ പരിധിക്ക് പുറത്തുള്ള സ്ഥലങ്ങൾക്കും കെട്ടിടങ്ങൾക്കും നികുതി വർധിപ്പിക്കാൻ കർണാടക സർക്കാർ പദ്ധതി തയ്യാറാക്കി.

1976 ൽ നിലവിൽവന്ന കർണാടക മുനിസിപ്പൽ കോർപ്പറേഷൻ ആക്ട് ഭേദഗതി ചെയ്തു കൊണ്ടാണ് നികുതി പുനർ നിർണയിക്കുന്നത് . നിലവിൽ കെട്ടിടങ്ങൾക്കു മാത്രമായിരുന്നു നികുതി ചുമത്തിയിരുന്നത് എങ്കിൽ ഇനിമുതൽ ശൂന്യമായി കിടക്കുന്ന തരിശു സ്ഥലങ്ങൾക്കും നികുതി അടക്കേണ്ടി വരും. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം നികുതി പുനർ നിർണയ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകി. നിലവിൽ കെട്ടിട നികുതി നൽകേണ്ടിയിരുന്നത് 0.3% മുതൽ 1% വരെ ആയിരുന്നെങ്കിൽ പുതുക്കിയ നിരക്കനുസരിച്ച് ഇത് 0.5% മുതൽ 1.5% വരെ ആകും. ഇതുവരെ നികുതി നിർണ്ണയത്തിന് സർക്കാർ നിർദ്ദിഷ്ഠ മൂല്യത്തിന്റെ 50% മൂല ധന നിക്ഷേപമായി കണക്കാക്കിയിരുന്നു എങ്കിൽ അത് ഇനി മുതൽ 25 ശതമാനമായി കുറയ്ക്കാനും തീരുമാനമായി.

  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
  ഒരു മാസത്തെ ശമ്പളം വെറും വാടകയ്ക്ക്! ബെംഗളൂരുവിലെ ഫ്ലാറ്റ് വാടകയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ സംവാദം

പുതുക്കിയ നിർദ്ദേശങ്ങൾ നടപ്പിലാക്കിയാൽ നഗര പരിധിക്ക് പുറത്തുള്ള സ്ഥലങ്ങൾക്കും കെട്ടിടങ്ങൾക്കും വില വർധിക്കാൻ സാധ്യത ഉള്ളതായി കണക്കാക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ത്രീധന പീഡനവും ഭർത്താവിന്റെ പരസ്ത്രീ ബന്ധവും; പോലീസ് ക്വാർട്ടേഴ്‌സിൽ യുവതി ജീവനൊടുക്കിയ നിലയിൽ
[masterslider id="10"]

Related posts