മയക്കുമരുന്ന് ശൃംഖല: 43 കാരനായ ക്വാറി ഉടമ അറസ്റ്റിൽ.

ബെംഗളൂരു : സിനിമാ ലോകത്തെയും സമൂഹത്തിലെയും ഉന്നത വ്യക്തികൾ ഉൾപ്പെട്ട സൽക്കാര പരിപാടികളിൽ ലഹരി മരുന്ന് വിതരണം ചെയ്ത സംഘാംഗമായ വിനയകുമാർ ആണ് സിറ്റി ക്രൈംബ്രാഞ്ച് പോലീസിനെ പിടിയിലായത്.

കുണിഗല്ലിൽ ക്വാറി നടത്തിവന്നിരുന്ന ഇദ്ദേഹം ആഭരണ വ്യാപാരി വൈഭവ് ജയിന്റെ അടുത്ത ആളുമാണ്.

പോലീസ് രജിസ്റ്റർ ചെയ്ത പ്രാഥമിക വിവര പ്രകാരം പന്ത്രണ്ടാം പ്രതിയാണ് ഇദ്ദേഹം.
സെപ്റ്റംബർ നാലിന് രജിസ്റ്റർ ചെയ്ത കേസിൽ സിനിമാനടി രാഗിണി ദ്വിവേദി ഉൾപ്പെട്ടപ്പോൾ മുതൽ ഇയാൾ ഒളിവിലായിരുന്നു.

  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്

ഇയാളെ കോടതിയിൽ ഹാജരാക്കി എം എം ഡിസംബർ 28 വരെ വിശദമായ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിൽ വിട്ടു എന്നും ജോയിൻ കമ്മീഷണർ സന്ദീപ് പാട്ടീൽ അറിയിച്ചു.

കേസിനെ പ്രാഥമികവിവരങ്ങൾ രജിസ്റ്റർ ചെയ്ത ഉടൻ തന്നെ വിനയ് കുമാർ മുൻകൂർ ജാമ്യത്തിന് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും സെപ്റ്റംബർ 28 ന് ഹർജി തള്ളിയിരുന്നു. ഉടൻതന്നെ ഒളിവിൽപോയ വിജയകുമാറിനെ കഴിഞ്ഞദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "നിങ്ങൾ തീവ്രവാദികളാണോ?" ബെംഗളൂരുവിൽ ടെക്കികൾക്ക് നേരെ വൻ ആക്രമണം; ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമർദ്ദനം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
[masterslider id="10"]

Related posts