ഇനി ധൈര്യമായി ഭരിക്കുന്ന സര്‍ക്കാറുകളെ വിമര്‍ശിക്കാം ;രാജ്യദ്രോഹകുറ്റമാകില്ലെന്നു സുപ്രീം കോടതി.

ഡല്‍ഹി: സര്‍ക്കാര്‍ നയങ്ങളെയും സര്‍ക്കാരിനെയും വിമര്‍ശിച്ചാല്‍ അത് രാജ്യദ്രോഹ കുറ്റമാകില്ലെന്ന് സുപ്രീംകോടതി. അപകീര്‍ത്തി, രാജ്യദ്രോഹ കേസുകള്‍ പരിഗണിക്കുമ്പോള്‍ ഇതുസംബന്ധിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി പിന്തുടരണമെന്നും സുപ്രീംകോടതി നിര്‍ദേശം. ജസ്റ്റീസ് ദീപക് മിശ്ര, യു.യു. ലളിത് എന്നിവരുടെ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

സന്നദ്ധസംഘടനയായ കോമണ്‍ കോസും ആണവവിരുദ്ധ പ്രവര്‍ത്തകന്‍ ഡോ. എസ്.പി. ഉദയകുമാറും നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി സര്‍ക്കാര്‍ വിമര്‍ശനം രാജ്യദ്രോഹമല്ലെന്നു പ്രസ്താവിച്ചത്. അഡ്വ. പ്രശാന്ത് ഭൂഷനാണ് ഇവര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായത്. 1962ല്‍ കേദാര്‍നാഥും ബിഹാറും തമ്മിലുള്ള കേസ് പരിഗണിക്കവേയാണ് ഭരണഘടനാ ബെഞ്ച് രാജ്യദ്രോഹ നിയമത്തിന്‍റെ (ഐപിസി 124 എ) പരിധി പരിമിതപ്പെടുത്തിയത് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
  മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ 'പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts