നഗരത്തിൽ നിന്ന് രോഗിയുമായി പോകുകയായിരുന്ന കെ.എം.സി.സി.ആംബുലൻസ് ഡ്രൈവർക്ക് കേരളത്തിൽ പോലീസിൻ്റെ ക്രൂര മർദ്ദനം.

ബെംഗളൂരു : രോഗിയുമായി പോകുകയായിരുന്ന
ആംബുലന്‍സ് തടഞ്ഞു നിര്‍ത്തി കേരളത്തിൽ ഡ്രൈവറെ പോലീസ് അതിക്രൂരമായി മര്‍ദ്ദിച്ചതായി ആരോപണം.

ബെംഗളൂരു കെ.എം.സി.സി ശിഹാബ് തങ്ങള്‍ ഹുമാനിറ്റി സെന്‍റെറിന്‍റെ ആംബുലന്‍സ് ഡ്രൈവര്‍ മട്ടന്നൂര്‍ വെളിയബ്ര കുഞ്ഞിംവീട്ടില്‍
ശഫീക്ക് (27)നാണ് പോലീസിന്‍റെ മര്‍ദ്ദനമേറ്റത്.

നഗരത്തിൽ നിന്ന് രോഗിയുമായി പോകുന്ന വഴിക്ക് കൂത്തുപറമ്പില്‍ വെച്ചാണ് പോലീസ് ജീപ്പ് കുറുകെ ഇട്ട് ഡ്രൈവറെ പിടിച്ച് വലിച്ച് റോഡില്‍ ഇട്ട് തോക്ക് ചൂണ്ടുകയും ആകാശത്തേക്ക് ഒരു റൗണ്ട് വെടിവെക്കുകയും ശേഷം അതിദാരുണമായ് റോഡില്‍ കിടത്തി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തത്.

  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

പരിക്കേറ്റ ശഫീക്കിനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും മഴ; നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts