ബെംഗളൂരു : മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് എൻഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കാണാൻ അഭിഭാഷകരെ അനുവദിച്ചില്ല.
ഇ.ഡി.ഉദ്യോഗസ്ഥര്‍ ഇവരെ തിരിച്ച് അയക്കുകയായിരുന്നു.
ബിനീഷ് കോടിയേരിയെ കാണാൻ അനുവദിക്കില്ലെന്ന് കര്‍ശന മറുപടിയാണ് മുതിര്‍ന്ന ഇ.ഡി. ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടായത്.
അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
ബിനീഷ് കോടിയേരിയുടെ സഹോദരൻ ബിനോയ് കോടിയേരിയും ബെംഗളൂരുവിൽ എത്തിയിരുന്നു.
അഭിഭാഷകര്‍ക്കൊപ്പം ബിനോയും ബിനീഷിനെ കാണാൻ കാത്തു നിന്നു.
ഒരു മണിക്കൂറോളം അനുവാദം കാത്ത് നിന്ന ശേഷമാണ് എല്ലാവരും മടങ്ങിയത്.
എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ ഇന്ന് പത്ത് മണിക്കൂറോളമാണ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]