നേഹ വധക്കേസ്: ഫയാസ് നേഹയെ കുത്തിയത് 9 തവണയല്ല, 14 തവണ; ഞെട്ടിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

ബെംഗളൂരു : നഗരത്തിൽ നടന്ന നേഹ വധക്കേസുമായി ബന്ധപ്പെട്ട് മറ്റൊരു ഞെട്ടിക്കുന്ന വിവരം കൂടി പുറത്ത്. നേഹ (നേഹ ഹിരേമത്ത്) എന്ന വിദ്യാർത്ഥിനിയെ ഫയാസ് 9 തവണയല്ല 14 തവണ കുത്തിയെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

ഫയാസ് നേഹയെ 9 തവണ കുത്തി കൊലപ്പെടുത്തിയെന്നാണ് നേരത്തെ ബന്ധുക്കൾ പറഞ്ഞിരുന്നത്.

ഹൂബ്ലിയിലെ ബിവിബി കോളേജ് കാമ്പസിൽ വെച്ച് നേഹ ഹിരേമത്തിനെ ആക്രമിച്ച ഫയാസ് 30 സെക്കൻഡിനുള്ളിൽ 14 തവണ കുത്തിയെന്നാണ് റിപ്പോർട്ട്.

  ബിരുദദാന ചടങ്ങുകളിൽ ഇനി ഖാദി വസ്ത്രം? സർവ്വകലാശാലാ ഡ്രസ്സ് കോഡ് പരിഷ്കരിക്കാൻ സംസ്ഥാന സമിതിയെ നിയോഗിച്ചു

നേഹയുടെ ശരീരത്തിൽ 14 മുറിവുകൾ കണ്ടെത്തി. പ്രണയം നിരസിച്ച നേഹയുടെ ഹൃദയത്തിലാണ് ഇയാൾ ആദ്യം കുത്തുകയും 30 സെക്കൻഡിനുള്ളിൽ മറ്റിടങ്ങളിലായി 14 തവണ കുത്തുകയും ചെയ്തത്.

കഴുത്തിന് സമീപം തന്നെ വീണ്ടും കത്തി കുത്തിയതിനാൽ ഒരു രക്തക്കുഴൽ മുറിഞ്ഞ് ഗുരുതരമായ രക്തസ്രാവം ഉണ്ടായി.

  കാർ തീപിടിത്തം: വില്ലനായത് കാറിനുള്ളിലെ പെട്രോൾ; കന്നാസുമായി പോയ ദുരൂഹ സാഹചര്യത്തിലുള്ള സ്ത്രീക്കായി പോലീസ് തിരച്ചിൽ

അമിത രക്തസ്രാവത്തെ തുടർന്നാണ് നേഹ ഹിരേമത്ത് മരിച്ചതെന്നാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ
[masterslider id="10"]

Related posts