മലയാളി ശാസ്ത്രജ്ഞയ്ക്ക് ഐ.ഐ.എസ്.‌സി. പുരസ്‌കാരം

ബെംഗളൂരു: മലയാളി ശാസ്ത്രജ്ഞയ്ക്ക് ഐ.ഐ.എസ്.‌സി. പുരസ്‌കാരം. ശാസ്ത്ര-സാങ്കേതികമേഖലയിൽ മികച്ച സംഭാവനകൾ നൽകുന്ന പൂർവവിദ്യാർഥികൾക്കുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസി(ഐ.ഐ.എസ്‌സി)ന്റെ അവാർഡിന് മലയാളി ശാസ്ത്രജ്ഞയായ കെ. രാജലക്ഷ്മി മേനോൻ അർഹയായി.

ഡി.ആർ.ഡി.ഒ. (പ്രതിരോധഗവേഷണ-വികസന സംഘടന)യിലെ ശാസ്ത്രജ്ഞയും പ്രോഗ്രാം ഡയറക്ടറുമാണ് മലയാളിയായ കെ. രാജലക്ഷ്മി മേനോൻ. വ്യോമസേനയുടെ നിരീക്ഷണവിമാനമായ ‘അവാക്സ്’ വികസിപ്പിക്കുന്നതിൽ നൽകിയ സംഭാവന കണക്കിലെടുത്താണ് മലപ്പുറം ചമ്രവട്ടം കോഴിപ്പുറത്ത് വീട്ടിൽ രാജലക്ഷ്മി മോനോന് പുരസ്കാരം ലഭിച്ചത്.

  സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ആശ്വാസം: ക്ഷാമബത്ത 1.50 ശതമാനം വർദ്ധിപ്പിച്ചു

ഐ.ഐ.എസ്‌സി.യിൽനിന്ന് എം.എസ്‌സി. എൻജിനിയറിങ് ബിരുദവും എയ്‌റോസ്‌പേസ് എൻജിനീയറിങ്ങിൽ ഡോക്ടറേറ്റും നേടിയതിനുശേഷമാണ് ഡി.ആർ.ഡി.ഒ.യിൽ ചേർന്നത്. മികച്ച വനിതാ ശാസ്ത്രജ്ഞയ്ക്കുള്ള എയ്‌റോനോട്ടിക്കൽ സൊസൈറ്റിയുടെ പുരസ്കാരവും നേരത്തേ നേടിയിരുന്നു.

രാജലക്ഷ്മി മേനോനെ കൂടാതെ മറ്റ് മൂന്ന് പേർക്ക് കൂടി പുരസ്കാരം ലഭിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ടെക്‌നോളജി(ഹൈദരാബാദ്) ഡയറക്ടർ പ്രൊഫ. ബി.എസ്. മൂർത്തി, നാഷണൽ സയൻസ് ഫൗണ്ടേഷൻ(യു.എസ്.) ഡയറക്ടർ പ്രൊഫ. സേതുരാമൻ പഞ്ചനാഥൻ, എൽ. ആൻഡ് ടി. ടെക്‌നോളജി സർവീസസ് മാനേജിങ് ഡയറക്ടർ ഡോ. കേശവ് പാണ്ഡെ എന്നിവർക്കാണ് ഇക്കൊല്ലത്തെ പുരസ്കാരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.ഐ.എസ്.സി പഠനം: ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടിക്കാലത്തിന്റെ മധുരസ്മരണകളുമായി 'പുട്ടാണി എക്സ്പ്രസ്': ആറ് പതിറ്റാണ്ടുകൾ പിന്നിട്ട് കബ്ബൺ പാർക്കിലെ അത്ഭുതയാത്ര
[masterslider id="10"]

Related posts