ഭയമില്ലാതെ ഇനി ധൈര്യമായി നഗരത്തിൽ സൈക്കിൾ സവാരി നടത്താം; സൈക്കിളുകൾക്കായി പ്രത്യേക പാതക്ക് അനുമതി.

ബെംഗളൂരു: പരാതികൾക്ക് പരിഹാരമായി സൈക്കിളുകൾക്ക് മാത്രമായി ഉദ്യാന നഗരിയിൽ പുതിയ ഒരു പാത ഒരുങ്ങുന്നു.എച്ച് എസ് ആർ ലേഔട്ടിൽ 27.5 കിലോമീറ്ററിലാണ് പ്രത്യേക സൈക്കിൾ പാത തയ്യാറാകുന്നത്.

റോഡിൽ മറ്റു വാഹനങ്ങളെ കുറിച്ചുള്ള ഭയം കൂടാതെ സൈക്കിളിൽ സഞ്ചരിക്കാവുന്ന പാതക്ക് ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻറ് ട്രാൻസ്പോർട്ടേഷൻ 18.5 കോടി രൂപ അനുവദിച്ചു.

  വിധാൻ സൗധയ്ക്ക് മുന്നിൽ റോഡ് തകർന്ന് പോലീസ് വാഹനം കുഴിയിൽ

നല്ല കാലാവസ്ഥയും സമതലമായ റോഡുകളോടും കൂടിയ നഗരത്തിൽ ദിനം പ്രതി സൈക്കിൾ പ്രേമികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോഴും ബെംഗളൂരു നഗരത്തിലെ റോഡുകളിൽ സൈക്കിൾ സവാരി അത്ര സുരക്ഷിതമല്ല.പുതിയതായി നിർമ്മിച്ച പാതകളിൽ സൈക്കിളുകൾക്ക്  പ്രത്യേക സ്ഥലം അനുവദിച്ചിട്ടുണ്ടെങ്കിലും അതുകൂടി വലിയ വാഹനങ്ങൾ കയ്യടക്കുകയാണ് പതിവ്.

മറ്റു വാഹനങ്ങൾക്ക് കയറാനാകാതെ സൈക്കിളുകൾക്ക് മാത്രമായി പ്രത്യേക പാത വരുമ്പോൾ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശരണ്യയെ കാണാതായ സംഭവം: നിഗൂഢതയുടെ കൊടുമുടിയിൽ തടിയൻഡമോൾ ട്രക്കിങ്ങിന് താൽക്കാലിക തിരശ്ശീല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈസ്റ്ററിന് നാട്ടിൽ പോകാൻ; 2ന് കൊല്ലത്തേക്ക് സ്‌പെഷല്‍ ട്രെയിൻ സർവ്വീസ് പ്രഖ്യാപിച്ചു; കെആര്‍ പുരത്തും എസ്എംവിടിയിലും സ്റ്റോപ്; വിശദാംശങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us