ബെംഗളൂരു : കർണാടക കേഡർ 2011 ബാച്ച് ഐ.പി.എസ് ഓഫീസർ കെ.അണ്ണാമലൈ ബിജെപിയിൽ ചേർന്നു.
ഇന്ന് ഡൽഹിയിൽ വച്ച് നടന്ന ചടങ്ങിൽ ബി.ജെ.പി ജനറൽ സെക്രട്ടറി മുരളീധര റാവു ആണ് അണ്ണാമലൈക്ക് മെമ്പർഷിപ്പ് നൽകിയത് തമിഴ്നാണ് ബി.ജെ.പി അധ്യക്ഷൻ എൽ മുരുഗനും കൂടെ ഉണ്ടായിരുന്നു.
പിന്നീട് ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയെ സന്ദർശിച്ചു.
“ബി.ജെ.പിയാണ് എനിക്ക് ഏറ്റവും അനുയോജ്യമായ പാർട്ടി, കൂടുതൽ ചിന്തിച്ചതിന് ശേഷമാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്.”കെ.അണ്ണാമലൈ പറഞ്ഞു.
ബെംഗളൂരു സൗത്ത് ഡെപ്യൂട്ടി പോലീസ് കമ്മീഷണറായിരുന്ന സമയത്താണ് കഴിഞ്ഞ മെയിൽ 9 വർഷത്തെ സിവിൽ സർവ്വീസ് സേവനം അവസാനിപ്പിച്ച്, സിംഗമെന്ന് വിളിപ്പേരുള്ള അണ്ണാമലൈ രാജിവച്ചത്.
പൊതുപ്രവർത്തനത്തിനിറങ്ങാൻ താൽപര്യപ്പെടുന്നതിനാലാണ് രാജി എന്നായിരുന്നു ആദ്യ പ്രതികരണങ്ങൾ.
കർക്കളയിൽ എ.എസ് പി ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച അണ്ണാമലൈ ഉഡുപ്പി, ചിക്കമഗളൂരു എന്നിവിടങ്ങളിൽ എസ്.പി.യായി പ്രവർത്തിച്ചിട്ടുണ്ട്.
സത്യസന്ധനായ ഓഫീസറായി അറിയപ്പെട്ടിരുന്ന അണ്ണാമലൈ തമിഴ്നാട്ടിലെ കരൂർ സ്വദേശി ആണ്.
Former IPS officer Annamalai Kuppusamy joins BJP at party headquarters in Delhi in the presence of BJP national general secretary P Muralidhar Rao (left) & Tamil Nadu BJP president L Murugan (right). pic.twitter.com/zBK0C9ybkd
— ANI (@ANI) August 25, 2020
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Delhi: Annamalai Kuppusamy met party president JP Nadda, after joining the party along with BJP national general secretary P Muralidhar Rao & Tamil Nadu BJP president L Murugan. pic.twitter.com/GsMIT5iRzB
— ANI (@ANI) August 25, 2020