കർണാടകയുടെ”സിംഗം”ഇനി ബി.ജെ.പിക്കൊപ്പം.

ബെംഗളൂരു : കർണാടക കേഡർ 2011 ബാച്ച് ഐ.പി.എസ് ഓഫീസർ കെ.അണ്ണാമലൈ ബിജെപിയിൽ ചേർന്നു.

ഇന്ന് ഡൽഹിയിൽ വച്ച് നടന്ന ചടങ്ങിൽ ബി.ജെ.പി ജനറൽ സെക്രട്ടറി മുരളീധര റാവു ആണ് അണ്ണാമലൈക്ക് മെമ്പർഷിപ്പ് നൽകിയത് തമിഴ്നാണ് ബി.ജെ.പി അധ്യക്ഷൻ എൽ മുരുഗനും കൂടെ ഉണ്ടായിരുന്നു.

പിന്നീട് ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയെ സന്ദർശിച്ചു.

“ബി.ജെ.പിയാണ് എനിക്ക് ഏറ്റവും അനുയോജ്യമായ പാർട്ടി, കൂടുതൽ ചിന്തിച്ചതിന് ശേഷമാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്.”കെ.അണ്ണാമലൈ പറഞ്ഞു.

ബെംഗളൂരു സൗത്ത് ഡെപ്യൂട്ടി പോലീസ് കമ്മീഷണറായിരുന്ന സമയത്താണ് കഴിഞ്ഞ മെയിൽ 9 വർഷത്തെ സിവിൽ സർവ്വീസ് സേവനം അവസാനിപ്പിച്ച്, സിംഗമെന്ന് വിളിപ്പേരുള്ള അണ്ണാമലൈ രാജിവച്ചത്.

  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു

പൊതുപ്രവർത്തനത്തിനിറങ്ങാൻ താൽപര്യപ്പെടുന്നതിനാലാണ് രാജി എന്നായിരുന്നു ആദ്യ പ്രതികരണങ്ങൾ.

കർക്കളയിൽ എ.എസ് പി ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച അണ്ണാമലൈ ഉഡുപ്പി, ചിക്കമഗളൂരു എന്നിവിടങ്ങളിൽ എസ്.പി.യായി പ്രവർത്തിച്ചിട്ടുണ്ട്.

സത്യസന്ധനായ ഓഫീസറായി അറിയപ്പെട്ടിരുന്ന അണ്ണാമലൈ തമിഴ്നാട്ടിലെ കരൂർ സ്വദേശി ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts