കേരള ബോർഡർ അടച്ചത് കർണാടക സർക്കാരിന് വിനയായി

ബെംഗളൂരു: ദേശീയ ദുരന്ത നിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങൾ നിലനിൽക്കെ സംസ്ഥാനം എന്തിനാണ് അന്തർ സംസ്ഥാന യാത്രകൾക്ക് പ്രത്യേകം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് ചോദിച്ച് സംസ്ഥാന സർക്കാരിന് കർണാടക ഹൈക്കോടതിയുടെ വിമർശനം.

ദക്ഷിണ കന്നഡയില്‍ കേരള അതിര്‍ത്തി കര്‍ണാടകം അടച്ചതിനെ ചോദ്യം ചെയ്ത് നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്.

  മൈസൂരു റോഡിൽ കാർ ബൈക്കുകളിലിടിച്ച് മറിഞ്ഞു: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

മെഡിക്കൽ പരിശോധന ,സേവാ സിന്ധു പോർട്ടൽ രജിസ്ട്രേഷൻ എന്നീ നിബന്ധനകൾ ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നിരീക്ഷണം.

ഓഗസ്റ്റ് 15 മുതൽ എല്ലാ അതിർത്തികളും തുറന്നിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ഇപ്പോൾ നിലവിലുള്ള നിയന്ത്രണങ്ങൾ അടക്കം പുതിയ അൺലോക്ക് മാർഗനിർദേശങ്ങൾ പ്രകാരം നിലനിൽക്കുമോ എന്ന് സർക്കാരിനോട് കോടതി ചോദിച്ചു.

സർക്കാരിനോട് വിശദമായ മറുപടി 27നു മുൻപായി നൽകാൻ കോടതി നിർദ്ദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts