കോവിഡ് പിടിപെട്ടെന്ന ഭയത്തെതുടര്‍ന്ന് IISc. പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

ബെംഗളൂരു: കോവിഡ് പിടിപെട്ടെന്ന ഭയത്തെതുടര്‍ന്ന് IISc. പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥി ജീവനൊടുക്കി.

നഗരത്തിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ എംടെക് വിദ്യാര്‍ത്ഥിയായ സന്ദീപ് കുമാറാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്.

സന്ദീപ് കുമാര്‍ ഛത്തീസ് ഗഡ് സ്വദേശിയാണ്. ഇയാള്‍ക്ക് കോവിഡിന് സമാനമായ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

ഇതേത്തുടര്‍ന്ന് ഇയാള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു എന്ന് പൊലീസ് സൂചിപ്പിച്ചു. വിദ്യാര്‍ത്ഥി സുഹൃത്തുക്കള്‍ക്ക് അയച്ച ചില സന്ദേശങ്ങള്‍ ഇതിന് തെളിവാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം

വളരെ ഗൗരവമേറിയ വിഷയമാണിതെന്നും, ഇത്തരത്തില്‍ മാനസ്സിക പ്രയാസം അനുഭവിക്കുന്ന കുട്ടികള്‍ക്ക് വേണ്ട പരിചരണം ലഭ്യമാക്കുമെന്നും സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി ഐഐഎസ് സി അധികൃതര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അതിജീവിക്കാൻ ശ്രമിക്കുക, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts