ഐഎസ്ഐഎസിന് വേണ്ടി മൊബൈല്‍ ആപ്പ് നിർമിച്ച ഡോക്ടർ പിടിയിൽ

ബെംഗളൂരു: ബസവനഗുഡി സ്വദേശി ഡോക്ടർ അബ്ദുൾ രഹമാനാണ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഐഎസ്ഐഎസിന് വേണ്ടി മൊബൈല്‍ ആപ്പ് നിർമിച്ചതിനാൽ എൻ.ഐ.എയുടെ പിടിയിലയത്.

സിറിയയിലെ സംഘർഷ മേഖലകളില്‍ ഐഎസ് പ്രവർത്തകർക്ക് ഉപയോഗിക്കാനായി ഇയാൾ ആപ്പുകൾ വികസിപ്പിച്ചിരുന്നെന്ന് എന്‍ഐഎ കണ്ടെത്തി. നഗരത്തിലെ എംഎസ് രാമയ്യ മെഡിക്കല്‍ കോളേജിലെ നേത്രരോഗവിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു ഇയാൾ.

  ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗിന് അര്‍ഹത: അവകാശവാദവുമായി മുനവറലി തങ്ങള്‍

എന്നാൽ അബ്ദുൾ റഹമാന്‍റെ തീവ്രവാദ ബന്ധത്തെ കുറിച്ച് തങ്ങൾക്ക് യാതൊരറിവുമില്ലെന്ന് എംഎസ് രാമയ്യ മെഡിക്കല്‍ കോളേജ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

ഇയാൾ 2014ല്‍ സിറിയയിലെ ഐഎസ് ക്യാമ്പിലെത്തി പത്ത് ദിവസത്തോളം ക്യാമ്പിൽ കഴിഞ്ഞ് പരിക്കേറ്റ ഐഎസ് തീവ്രവാദികളെ ചികിത്സിച്ചിട്ടുണ്ടെന്നും എന്‍ഐഎ അറിയിച്ചു.

സിറിയയിലെയും ഇറാഖിലെയും സംഘർഷ മേഖലകളില്‍ ഐഎസ് തീവ്രവാദികൾക്ക് ഉപയോഗിക്കാനായി ചികിത്സാ വിവരങ്ങളടങ്ങിയ ആപ്പും, ആയുധങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു ആപ്പുമാണ് അബ്ദുൾ റഹമാന്‍ വികസിപ്പിച്ചിരുന്നതെന്ന് എന്‍ഐഎ വെളിപ്പെടുത്തി.

കർണാടക പോലീസുമായി ചേർന്ന് ബെംഗളൂരുവില്‍ മൂന്നിടങ്ങളില്‍ പരിശോധന നടത്തിയ എന്‍ഐഎ മൊബൈല്‍ഫോണും ലാപ്ടോപ്പുകളും പിടിച്ചെടുത്തു. ഇയാൾ മെസേജിങ് ആപ്പുകൾ വഴി കശ്മീരിലെയും സിറിയയിലെയും തീവ്രവാദികളുമായി ഗൂഢാലോചന നടത്തിയിരുന്നു.

  ട്വിസ്റ്റുകളുടെ തമിഴകം; ഇടതുപക്ഷ പിന്തുണ തേടി വിജയ്; വിജയ്‌യെ ബി.ജെ.പിയിൽ നിന്ന് അകറ്റാൻ നീക്കം; തമിഴകത്ത് നിർണ്ണായക മണിക്കൂറുകൾ!

ഇയാളെ വൈകാതെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ മാർച്ചിലാണ് എന്‍ഐഎ ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്
[masterslider id="10"]

Related posts

Click Here to Follow Us