രാജ്യത്തെ തിരക്കുള്ള വിമാനത്താവളങ്ങളിൽ മുംബൈയെ പിൻതള്ളി കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം.

ബെംഗളൂരു: എയര്‍പോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ പുറത്ത് വിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളിൽ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനതാവളം രണ്ടാം സ്ഥാനത്ത്.

ഏറെ വർഷങ്ങളായി മുംബൈ ഛത്രപതി ശിവജി മഹാരാജ്‌ വിമാനത്താവളമായിരുന്നു രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്നത്.

മുംബൈ വിമാനത്താവളത്തെ പിന്തള്ളിയാണ് ഇപ്പോൾ കെ ഐ എ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്‌. 

  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല

2020 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 4,54,704 പേരാണ് കെ ഐ എ യിൽ എത്തിയത്. ഇതിൽ ആഭ്യന്തര യാത്രികരും അന്താരാഷ്ട്ര യാത്രികരും ഉൾപ്പെടുന്നു. ഇതേ സമയം  മുംബൈ വിമാനത്താവളത്തിൽ 3,19,412 യാത്രക്കാരാണ് എത്തിയത്.

ന്യൂ ഡൽഹിയിലെ ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളമാണ് രാജ്യത്ത് ഏറ്റവും തിരക്കുള്ള വിമാനത്താവളം. 12,31,338 യാത്രക്കാരാണ് ഈ കാലയളവിൽ ഇവിടെ എത്തിയത്. കൊൽക്കത്ത വിമാനത്താവളമാണ് ലിസ്റ്റിൽ മൂന്നാമത്. മുംബൈ ഇപ്പോൾ നാലാം സ്ഥാനത്താണ്. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ബ്ലൂ ലൈൻ നിർമ്മാണം നീളുന്നു: ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' പരിഗണനയിൽ
[masterslider id="10"]

Related posts