അഞ്ചാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം വിലക്കി സർക്കാർ.

ബെംഗളൂരു: സംസ്ഥാനത്ത് ചെറിയ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നടത്തരുതെന്ന് സർക്കാറിൻ്റെ കർശന നിർദേശം.

അഞ്ചാംക്ലാസുവരെയുള്ള വിദ്യാർഥികൾക്കാണ് ഓൺലൈൻ വിദ്യാഭ്യാസം വിലക്കി വിദ്യാഭ്യാസവകുപ്പ് മുന്നോട്ട് വന്നത്.

കൂടുതൽ സമയം മൊബൈലിന്റെയോ കംപ്യൂട്ടറിന്റെയോ സ്‌ക്രീനിൽ നോക്കിയിരിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന കണ്ടെത്തലിനെത്തുടർന്നാണ് ഈ നീക്കം.

മുൻപ് പല സ്വകാര്യസ്ഥാപനങ്ങളും എൽ.കെ.ജി., യു.കെ.ജി. വിദ്യാർഥികൾക്കും ഓൺലൈനിലൂടെ ക്ലാസുകളെടുത്തിരുന്നു, ഇത് അടിയന്തിരമായി അടിയന്തരമായി നിർത്തിവെക്കാനാണ് വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിലൂടെ ആവശ്യപ്പെട്ടത്

  ഇറാനൊപ്പമെന്ന് റഷ്യ; കൂടിക്കാഴ്ച നടത്തി പുടിനും അരഘ്ചിയും

10 വയസ്സിന് താഴെയുള്ള കുട്ടികൾ ഏറെസമയം സ്‌ക്രീനിനുമുന്നിൽ ചെലവഴിക്കുന്നത് മാനസിക, ശാരീരിക പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് നേരത്തേ വിവിധ ഏജൻസികൾ നടത്തിയ പഠന ഫലങ്ങൾ പറയുന്നു.

നഗരത്തിലെ ‘നിംഹാൻസ്’ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ്) അധികൃതരും ഇതേ അഭിപ്രായവുമായി മുന്നോട്ട് വന്നിരുന്നു.

വിവിധ ഭാഗങ്ങളിൽനിന്നുള്ള രക്ഷിതാക്കളും കുട്ടികളുടെ ഓൺലൈൻ ക്ലാസുകളെക്കുറിച്ച് പരാതി ഉയർത്തിയിരുന്നു.

എന്നാൽ, ചില സ്വകാര്യ സ്കൂളുകൾ യു.പി. വിഭാഗത്തിൽ ഓൺലൈൻ ക്ലാസുകൾ നടത്തി ഫീസ് പിരിക്കുന്നതായും വാർത്തകളുണ്ട്.

  ബെം​ഗളൂരുവിലെ ബാങ്ക് ഉദ്യോഗസ്ഥയുടെ കൊലപാതകം: സംശയക്കാരനായ ഭർത്താവ് മുഖ്യപ്രതി; കുറ്റപത്രം സമർപ്പിച്ചു

യു.പി. ക്ലാസുകളിലെ വിദ്യാർഥികളിൽനിന്ന് ഓൺലൈൻ ക്ലാാസുകൾക്ക് ഫീസ് പിരിക്കുന്നത് നിർത്തിവെക്കാനും വിദ്യാഭ്യാസവകുപ്പിൻ്റെ നിർദ്ദേശമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധിക നിരക്ക് ഈടാക്കിയ ബെംഗളൂരു വിമാനത്താവള ടാക്സി ഡ്രൈവറിൽ നിന്ന് എങ്ങനെ പണം തിരികെ ലഭിക്കും? വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us