ബെംഗളൂരു : ഓൺലൈൻ പഠനസൗകര്യങ്ങളില്ലാത്ത കേരളത്തിലെ കുട്ടികൾക്ക് സുമനസ്സുകളുമായി സഹകരിച്ചുകൊണ്ട് പഠനാവശ്യത്തിനായി സ്മാർട്ട് ഫോണുകൾ, ടാബ്‌ലറ്റുകൾ, ലാപ്‌ടോപ്പുകൾ എന്നിവ നൽകുന്നു.
ഇന്ന് വൈകുന്നേരം ബേഗുർ ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ പഠിച്ചുഉയരാൻ കൂടെയുണ്ട് എന്ന പദ്ധതിയുടെ ഭാഗമായി ബേഗുർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീ അന്തോണി കിരൺ ജി, സ്മാർട്ട് ഫോൺ പ്രവാസി കോൺഗ്രസ് ഭാരവാഹികൾക് നൽകി ഉദ്ഘാടനം ചെയ്യുന്നു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒട്ടനേകം വിദ്യാർത്ഥികൾ നമുക്ക് ചുറ്റിനുമുണ്ട്, അവരെ സഹായിക്കേണ്ടതു നമ്മുടെ ഓരോരുത്തരുടെയും കടമയാണ്, ഈ സംരംഭത്തിൽ സഹായിക്കുവാൻ താല്പര്യമുള്ളവർ കെ പി സിയുടെ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് താല്പര്യപെടുന്നു.
ശ്രീ സത്യൻ പുത്തൂർ, ബേഗുർ കൗൺസിലർ ശ്രീ അജ്ഞാനപ്പ, ശ്രീ വിനു തോമസ്, ശ്രീ അലക്സ് ജോസഫ്, ശ്രീ സുമോജ് മാത്യു, ശ്രീ ബിനു ദിവാകരൻ, ശ്രീ ഷിബു ശിവദാസ്, ശ്രീ ആന്റോ എം പി, ശ്രീ ബിജു കോലംകുഴി. ശ്രീ അംജിത് തങ്കപ്പൻ, ശ്രീ നകുൽ എന്നിവർ മീറ്റിംഗിന് നേതൃത്വം നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.