മലയാളിയുടെ ചെരിപ്പുകട കത്തിനശിച്ചു;ഉറങ്ങിക്കിടന്നിരുന്ന ജീവനക്കാരൻ രക്ഷപ്പെട്ടത് സാഹസികമായി.

ബെംഗളൂരു:മലയാളിയുടെ 3 നിലയുളള  ചെരിപ്പുകട കത്തിനശിച്ചു.

ഉറങ്ങിക്കിടന്നിരുന്ന ജീവനക്കാരൻ രക്ഷപ്പെട്ടത് സാഹസികമായി.

ഈജിപുര മെയിൻറോഡിലെ  മാജിക്മ ഫൂട്ട് വെയർ എന്ന കടയാണ് കത്തിനശിച്ചത്.

തീപടരുന്നത് കണ്ട് കടയുടെ രണ്ടാം നിലയിൽ കിടന്നുറങ്ങിയിരുന്ന ജീവനക്കാരൻ മാനന്തവാടി സ്വദേശി ഷംസുദ്ദീൻ (44) മുകളിൽ നിന്ന്  സാഹസികമായി ചാടിരക്ഷപ്പെട്ടതിനാൽ അപകടമൊഴിവാവുകയായിരുന്നു.ഇയാൾക്ക് നേരിയ പരിക്കേറ്റിട്ടുണ്ട്.

അഗ്നിരക്ഷാസേനയുടെ നാലുയൂണിറ്റ് എത്തിയാണ് തീയണച്ചത്.

  മലയാളി പെൺകുട്ടി ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത

ബാഗുകളും ചെരിപ്പുകളുമുൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ വസ്തുക്കൾ ആണ് പൂർണമായും കത്തിനശിച്ചത്.

ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി റഫീക്കിന്റെ ഉടമസ്ഥതയിലുള്ള കടക്ക് തീപിടിച്ചത്.

കടയിൽ കിടന്നുറങ്ങുകയായിരുന്ന ഷംസുദ്ദീൻ ശബ്ദം കേട്ട് ഉണരുകയായിരുന്നു.

താഴത്തെ നിലയിൽനിന്ന് തീ ആളിപ്പടരുന്നത് കണ്ട ഇയാൾ രണ്ടാം നിലയിൽനിന്ന് താഴേക്ക് ചാടുകയായിരുന്നു.

പിന്നീട് പോലീസിനെയും മറ്റുജീവനക്കാരെയും വിവരമറിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവേക്നഗർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ തെരുവ് കച്ചവടത്തിന് പൂട്ടിടുന്നു; സർക്കാരിന്റേത് 'ചതി'യെന്ന് സംഘടന, നഗരം സ്തംഭിപ്പിക്കുമെന്ന് മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ പദ്ധതിയിട്ട മൂന്നുപേര്‍ അറസ്റ്റില്‍
[masterslider id="10"]

Related posts

Click Here to Follow Us