ഉടമസ്ഥരേയും കാത്ത് വിവിധ പോലീസ് സ്റ്റേഷനിൽ ഇരിക്കുന്നത് 2052 വാഹനങ്ങൾ!

ബെംഗളൂരു : ലോക്ക് ഡൌൺ അനുബന്ധമായി പോലീസ് പിടിച്ചെടുത്ത 2052 വാഹനങ്ങൾക്കായി ഉടമകൾ ആരും എത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു .

ലോക്ക് ഡൌൺ നിയന്ത്രണങ്ങളോടൊപ്പം ഗാതാഗത നിയമങ്ങളും തെറ്റിച്ചവയാണ് മേല്പറഞ്ഞ വാഹനങ്ങൾ .

സംസ്ഥാന ഗവൺമെന്റ് ഹൈ കോടതിയിൽ സമർപ്പിച്ച രേഖകൾ പ്രകാരം 35000 വാഹനങ്ങൾ ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ തെറ്റിച്ചതിന്റെ പേരിൽ പോലീസ് പിടിച്ചെടുത്തിട്ടുണ്ട് .

  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!

ഇതിൽ 10537 വാഹനങ്ങൾ ഗതാഗതനിയമങ്ങൾ തെറ്റിച്ചതിന്റെ പേരിൽ കേസ് എടുത്തിട്ടുള്ളതാണ് .

അതിനുള്ള പിഴ ഇനിയും അടച്ചിട്ടില്ല . ഈ വാഹനങ്ങൾ ട്രാഫിക് പൊലീസിന് കൈമാറിയിട്ടുണ്ട് .

2052 വാഹങ്ങൾ ഒഴികെ ബാക്കി വാഹനങ്ങൾ തിരിച്ചു കിട്ടുവാൻ വാഹന ഉടമകൾ അപേക്ഷ നല്കിയിട്ടുണ്ടെന്ന് ട്രാഫിക് പോലീസ് അധികൃതർ അറിയിച്ചു .

ഇനിയും ഉടമകൾ എത്തിയിട്ടില്ലാത്ത 2052 വാഹനങ്ങളുടെ കാര്യത്തിൽ പോലീസ് ഡിപ്പാർട്മെന്റുമായി കൂടി ആലോചിക്കുമെന്ന് ജോയിന്റ് കമ്മിഷണർ ഓഫ് പോലീസ് (ട്രാഫിക്) ബി.ആർ.വിജയകാന്ത് ഗൗഡ പറഞ്ഞു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
[masterslider id="10"]

Related posts