ഹൈവേയിൽ കാർ മറിഞ്ഞ് മൂന്ന് പേർ മരിച്ചു; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

ദേശീയപാത 4-ൽ വെങ്കടാപൂർ ഗ്രാമത്തിന് സമീപം കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ദാവൻഗരെ സ്വദേശികളായ വിനായക് കെ.യു. (25), മഞ്ജുനാഥ് (29), ബസവരാജ് (34) എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ധാർവാഡിൽ കാറ്ററിംഗ് ജോലിക്ക് എത്തിയതായിരുന്നു ഇവർ.

അപകടം ധാബയിൽ നിന്ന് മടങ്ങുമ്പോൾ

ഇന്നലെ പുലർച്ചെ 2:30 ഓടെ കാറ്ററിംഗ് ജോലി പൂർത്തിയാക്കിയ സംഘം ധാർവാഡിന്റെ പ്രാന്തപ്രദേശത്തുള്ള ധാബയിൽ നിന്ന് ഭക്ഷണം കഴിച്ച് കാറിൽ നഗരത്തിലേക്ക് മടങ്ങുകയായിരുന്നു. യാത്രയ്ക്കിടെ എതിർദിശയിൽ നിന്ന് പെട്ടെന്ന് വന്ന ലോറിയിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ ബസവനഗൗഡ പെട്ടെന്ന് ബ്രേക്ക് ചെയ്യുകയായിരുന്നു. ഇതോടെ അമിതവേഗതയിലായിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡ് ഡിവൈഡറിലിടിച്ച് മറിയുകയുമായിരുന്നു.

അന്വേഷണം ആരംഭിച്ച് പൊലീസ്

സംഭവസ്ഥലത്ത് തന്നെ മൂന്ന് പേർ മരണപ്പെടുകയായിരുന്നു. പരിക്കേറ്റ ഡ്രൈവർ ബസവനഗൗഡ ഉൾപ്പെടെയുള്ള മൂന്ന് പേരെ ആംബുലൻസിൽ ധാർവാഡ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിയ ശേഷമാണ് കൂടെയുണ്ടായിരുന്നവർ മരിച്ച വിവരമറിഞ്ഞതെന്ന് ഡ്രൈവർ കണ്ണീരോടെ പറഞ്ഞു. സംഭവത്തിൽ ഗരാഗ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts