ബെംഗളൂരു :കോവിഡ് – 19 പടർന്നു പിടിച്ചതിനെ തുടർന്ന് രാജ്യത്ത് നടപ്പാക്കിയ ലോക്ക് ഡൗണിൽ ജോലി നഷ്ടമാകുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്താൽ പരാതിപ്പെടാൻ തൊഴിൽവകുപ്പിന്റെ ഹെൽപ്‌ലൈൻ നമ്പർ നിലവിൽ വന്നു.
8884488067 എന്ന നമ്പറിലാണ് പരാതികൾ അറിയിക്കേണ്ടത്.
തൊഴിൽ വകുപ്പ് അന്വേഷണം നടത്തിയതിനുശേഷം തൊഴിലുടമകൾക്കെതിരേ കർശന നടപടി സ്വീകരിക്കും.
ലോക്ഡൗണിന്റെ പേരിൽ ഒട്ടേറെസ്ഥാപനങ്ങൾ ജീവനക്കാരെ പിരിച്ചുവിട്ടുന്നതായി വ്യാപക പരാതികൾ ഉയർന്നിരുന്നു.
ഐ.ടി. മേഖലയിൽ 450 ൽ അധികം പേരുടെ ജോലി നഷ്ടമായതാണ് തൊഴിലാളി സംഘടനകൾ ആരോപിക്കുന്നത്.
നിരവധി ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചതായും പരാതികൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് തൊഴിൽ വകുപ്പ് ഹെൽപ്പ് ലൈൻ നമ്പർ പുറത്തിറക്കിയത്.