ബെംഗളൂരു : സമയപരിധി അവസാനിച്ചിട്ടും ബെംഗളൂരുവിലെ റോഡുകളിൽ നികത്താൻ ബാക്കിയായി 742 കുഴികൾ.
ശനിയാഴ്ച രാത്രി അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയാണ് അവസാനദിവസത്തെ പണികൾ താറുമാറാക്കിയത്.
10656 കുഴികളിൽ 9914 എണ്ണമാണ് നികത്തിയത്.
ശേഷിച്ച കുഴികൾ ഉടൻ തന്നെ നികത്തുമെന്ന് ബി.ബി.എം.പി കമ്മീഷണർ ബി എച്ച് അനിൽകുമാർ പറഞ്ഞു.
നഗരത്തിലെ റോഡുകൾ തകരുന്നതിൽ കുടിവെള്ള ടാങ്കറുകൾ മുഖ്യപങ്കുണ്ട് എന്ന് ബിബിഎംപി കമ്മീഷണർ.
ടാങ്കറിൽ നിന്ന് നിന്ന് ചോരുന്ന വെള്ളം ടാറിങ് പൊളിയാൻ കാരണമാകുന്നുണ്ട്. അതിനാൽ വെള്ളം ചോരുന്നത് ഇല്ല എന്ന് ഉറപ്പു വരുത്തണമെന്നും വീഴ്ചവരുത്തുന്ന ടാങ്കർ ഉടമകളിൽ നിന്നും പിഴ ഈടാക്കുമെന്നും ബി എച്ച് അനിൽകുമാർ മുന്നറിയിപ്പ് നൽകി.
ട്രാഫിക് തിരക്കേറിയ സമയങ്ങളിൽ ടാങ്കറുകൾ റോഡിൽ ഇറങ്ങുന്നത് നിരോധിക്കും .ഡ്രൈവർമാർക്ക് ലൈസന്‍സ് ഉണ്ടോ എന്ന് ട്രാഫിക് പോലീസും ടാങ്കറുകളിൽ എത്തിക്കുന്ന ജല മാലിന്യ മുക്തം ആണോ എന്ന് ബിബിഎംപി അധികൃതരും പരിശോധിക്കും
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.