ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ.നാരായണമൂർത്തിയുടെ മകൻ രോഹൻ മൂർത്തിക്ക് വധുവായെത്തുന്നത് മലയാളി പെൺകുട്ടി;വിവാഹം ഡിസംബർ 2 ന്.

ബെംഗളൂരു : ഈ നഗരത്തിന്റെ തന്നെ മുഖച്ഛായ മാറ്റി വരച്ച ഇൻഫോസിസ് എന്ന സോഫ്റ്റ് വെയർ ഭീമന്റെ സഹ സ്ഥാപകനായ എൻ.ആർ.നാരായണമൂർത്തിയുടേയും ഇൻഫോസിസ് ഫൗണ്ടേഷൻ അടക്കം നിരവധി സാമൂഹിക സ്ഥാപനങ്ങളുടെ അമരക്കാരിയും എഴുത്തുകാരിയുമായ സുധാമൂർത്തിയുടെയും മകനായ രോഹൻ മൂർത്തി വിവാഹിതനാകുന്നു. കൊച്ചിയിൽ നിന്നുള്ള റിട്ടയേർഡ് നാവിക സേന ഉദ്യോഗസ്ഥൻ കമാൻറർ കെ.ആർ.കൃഷ്ണന്റയും എസ്.ബി.ഐ ഉദ്യോഗസ്ഥയായ സാവിത്രി കൃഷ്ണന്റെയും മകളായ അപർണ കൃഷ്ണൻ ആണ് വധു.വിവാഹം ഡിസംബർ 2 ന് നഗരത്തിൽ വച്ച് നടക്കും. രോഹൻ പരസ്പരം അറിയുന്ന സുഹൃത്തു വഴിയാണ് അപർണയെ പരിചയപ്പെട്ടത്.കഴിഞ്ഞ 3…

Read More

സുപ്രീം കോടതി വിധിക്ക് തൊട്ടുപിന്നാലെ,അയോഗ്യരാക്കപ്പെട്ട 17 എംഎൽഎമാർ നാളെ ബിജെപിയിൽ ചേരും;ഇനി യെദിയൂരപ്പ സുരക്ഷിതനെന്ന് ദേവഗൗഡ.

ബെംഗളൂരു : സുപ്രീം കോടതിയുടെ ഉത്തരവിലൂടെ അയോഗ്യത ഉറപ്പിച്ച 17 എംഎൽഎമാരും ബിജെപിയിൽ ചേരുമെന്ന് സംസ്ഥാന ഉപമുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ അശ്വഥ് നാരായൺ അറിയിച്ചു. അയോഗ്യരായ എംഎൽഎമാർ ബിജെപിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിക്കുകയും മുതിർന്ന നേതാക്കളെ സന്ദർശിക്കുകയും ചെയ്തു. അവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു. നാളെ രാവിലെ 10.30 ന് നടക്കുന്ന ചടങ്ങിൽ അവർ മുഖ്യമന്ത്രി യെദിയൂരപ്പയുടെയും പാർട്ടി പ്രസിഡന്റ് നളിൻ കുമാർ കട്ടീലിന്റെയും സന്നിദ്ധ്യത്തിൽ പാർട്ടിയിൽ ചേരും: ഉപമുഖ്യമന്ത്രി ഡൽഹിയിൽ പറഞ്ഞു. പാർട്ടിയിൽ ചേർന്നവർക്ക് ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കാൻ അവസരം നൽകുമോ…

Read More

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് തടയാനാവാതെ സഹികെട്ട് ബി.ബി.എം.പി. ചെയ്തത്!!

ബെംഗളൂരു: എത്രതവണ പിഴയിട്ടാലും നഗരത്തിന്റെ ചില ഭാഗങ്ങളിൽ മാലിന്യം വീണ്ടും കുന്നുകൂടുകയാണ്. സഹികെട്ടപ്പോൾ, മാലിന്യം വലിച്ചെറിയുന്നത് തടയാൻ പുതുവഴി തേടിയിരിക്കുകയാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ(ബി.ബി.എം.പി.). സ്ഥിരമായി മാലിന്യം വലിച്ചെറിയുന്ന സ്ഥലങ്ങളിൽ രംഗോലി വരച്ച് ആൾക്കാരെ ഇവിടെനിന്ന് പിന്തിരിപ്പിക്കുകയാണ് കോർപ്പറേഷൻ ജീവനക്കാർ. വിശ്വാസപ്രകാരം രംഗോലിയിൽ ചവിട്ടുന്നതും നശിപ്പിക്കുന്നതും തെറ്റാണ്. ഈ വിശ്വാസം കൂട്ടുപിടിച്ച് ആൾക്കാരെ മാലിന്യം വലിച്ചെറിയുന്നതിൽനിന്നു പിന്തിരിപ്പിക്കാനാണ് ശ്രമം. സ്ഥിരമായി മാലിന്യം കുന്നുകൂടുന്ന സ്ഥലങ്ങളിലാണ് രംഗോലി വരയ്ക്കുന്നത്. എല്ലാ വാർഡിലും കുറഞ്ഞത് അഞ്ചു സ്ഥലങ്ങളെങ്കിലും കണ്ടെത്തി വരയ്ക്കാനാണ് നീക്കം. മാലിന്യം നീക്കംചെയ്തശേഷമാണ് ഇവിടെ…

Read More

മലയാളി താരം സഞ്ജു സാംസണല്ല, ഇനി ‘സഞ്ജു സാംസിംഗ്’!!

ദേശീയ ടീമിൽ ഇടം കിട്ടിയ മലയാളി താരം സഞ്ജു സാംസണിന് ഒരു മത്സരത്തില്‍ പോലും അവസരം നല്‍കാത്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍  രൂക്ഷ വിമര്‍ശനം. ബംഗ്ലദേശിനെതിരായ പരമ്പരയിലെ മൂന്നു മത്സരങ്ങളിലും സഞ്ജുവിന് അവസരം ലഭിക്കാത്ത സാഹചര്യത്തിലാണ് ആരാധകരുടെ പ്രതികരണം. ട്രോളുകളിലൂടെയും മീമുകളിലൂടെയുമാണ്‌ ബിസിസിഐയെയും ടീം മാനേജ്മെന്‍റിനെയും വിമർശിച്ച് ആരാധകർ രംഗത്തെത്തിയിരിക്കുന്നത് . മോശം ഫോമിലുള്ള പന്തിനു ആവര്‍ത്തിച്ചു അവസരം നല്‍കുന്നതിനെയും ആരാധകര്‍ ചോദ്യം ചെയ്യുന്നുണ്ട്. ഏറ്റവും ഒടുവിൽ കളിച്ച നാല് ട്വന്‍റി20 ഇന്നി൦ഗ്സുകളിൽ പന്തിന്‍റെ പ്രകടനവും ഇവർ തെളിവായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യൻ ടീമിലെത്താൻ സഞ്ജു ചെയ്യേണ്ട…

Read More

ലോക കേരളസഭയുടെ പ്രസിദ്ധീകരണത്തിലേക്ക് പ്രവാസി മലയാളികളിൽ നിന്നും രചനകൾ ക്ഷണിക്കുന്നു.

പ്രവാസി മലയാളികളിൽ നിന്നും രചനകൾ ക്ഷണിച്ചു ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന മലയാളികളുടെ കുട്ടായ്മയും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രുപീകരിച്ചതാണ് ലോക കേരള സഭ. പ്രഥമ ലോക കേരളസഭയുടെ ഏഴ് വിഷയ മേഖലാ സ്റ്റാൻഡിംഗ് കമ്മറ്റികൾ സമർപ്പിച്ച ശുപാർശകളിൽ ഒന്നാണ് പ്രവാസി മലയാളികൾക്ക് ഒരു പ്രസിദ്ധീകരണം ആരംഭിക്കുക എന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആരംഭിക്കുന്ന പ്രസിദ്ധീകരണത്തിലേയ്ക്ക് കഥ, കവിത, ലേഖനം, പഠനങ്ങൾ, യാത്രാവിവരണം, പ്രവാസാനുഭവങ്ങൾ, ചിത്രങ്ങൾ, കാർട്ടൂൺ എന്നിവ പ്രവാസി മലയാളികളിൽ നിന്നും ഓൺലൈനായി ക്ഷണിച്ചു. രചനകൾ ഇംഗ്ലീഷിലും മലയാളത്തിലും സമർപ്പിക്കാം. *2019 ഡിസംബർ ഒന്നിനകം* [email protected] എന്ന…

Read More

17 എം.എൽ.എമാരുടെ അയോഗ്യത ശരിവച്ച് സുപ്രീം കോടതി;തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് വിലക്കില്ല;ബി.ജെ.പിക്ക് ആശ്വാസം.

ബെംഗളൂരു : 17 എം.എൽ.എമാരുടെ അയോഗ്യത ശരിവച്ച് സുപ്രീം കോടതി. ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് അയോഗ്യയരാക്കപ്പെട്ട എം എൽ എ മാർക്ക്വിലക്കില്ല. സുപ്രീം കോടതി വിധിബി.ജെ.പിക്ക് ആശ്വാസമായി. അയോഗ്യരായ 17 എം എൽ എ മാർ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ആണ് വിധി.  

Read More

കേരള ആർ.ടി.സിയുടെ മുടങ്ങിയ സ്കാനിയകൾ ഉടനൊന്നും സർവ്വീസ് തുടങ്ങാൻ സാദ്ധ്യതയില്ല; ഈ റൂട്ടുകളിൽ ഉയർന്ന നിരക്കിൽ സർവ്വീസുമായി കർണാടക ആർ.ടി.സി;അവസരം മുതലെടുക്കാൻ സ്വകാര്യ ബസുകൾ.

ബെംഗളൂരു : കേരള ആർ ടി സി യുടെ വാടക സ്കാനിയ സർവീസ് നിർത്തിയതോടെ കേരളത്തിലേക്ക് ഉയർന്ന നിരക്കിൽ സ്പെഷൽ ബസ്സുകൾ ഇറക്കി കർണാടക ആർടിസി. ഒരേ റൂട്ടിൽ ഓടുന്ന കേരള ആർ ടി സി എ സി ബസ്സുകളേക്കാൾ 400 രൂപവരെയാണ് സ്പെഷ്യൽ ബസ്സുകളിൽ കർണാടക ആർടിസി നിരക്ക് ഈടാക്കുന്നത് . പാലക്കാട് 937 രൂപ തൃശൂർ 948 രൂപ എറണാകുളം 1168 രൂപ കോട്ടയം 1256 എന്നിങ്ങനെയാണ് തിരക്കേറിയ ദിവസങ്ങളിൽ ബംഗളൂരുവിൽ നിന്നും കെഎസ്ആർടിസി വോൾവോ ബസ് ടിക്കറ്റ് ചാർജ്. കർണാടക…

Read More

സമയപരിധി അവസാനിച്ചിട്ടും മുഴുവൻ കുഴികളും നികത്താൻ കഴിയാതെ ബി.ബി.എം.പി;ഇനിയും റോഡിൽ അവശേഷിക്കുന്നത് 742 കുഴികൾ!

ബെംഗളൂരു : സമയപരിധി അവസാനിച്ചിട്ടും ബെംഗളൂരുവിലെ റോഡുകളിൽ നികത്താൻ ബാക്കിയായി 742 കുഴികൾ. ശനിയാഴ്ച രാത്രി അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയാണ് അവസാനദിവസത്തെ പണികൾ താറുമാറാക്കിയത്. 10656 കുഴികളിൽ 9914 എണ്ണമാണ് നികത്തിയത്. ശേഷിച്ച കുഴികൾ ഉടൻ തന്നെ നികത്തുമെന്ന് ബി.ബി.എം.പി കമ്മീഷണർ ബി എച്ച് അനിൽകുമാർ പറഞ്ഞു. നഗരത്തിലെ റോഡുകൾ തകരുന്നതിൽ കുടിവെള്ള ടാങ്കറുകൾ മുഖ്യപങ്കുണ്ട് എന്ന്  ബിബിഎംപി കമ്മീഷണർ. ടാങ്കറിൽ നിന്ന്  നിന്ന് ചോരുന്ന വെള്ളം ടാറിങ് പൊളിയാൻ കാരണമാകുന്നുണ്ട്. അതിനാൽ വെള്ളം ചോരുന്നത് ഇല്ല എന്ന് ഉറപ്പു വരുത്തണമെന്നും വീഴ്ചവരുത്തുന്ന…

Read More
Click Here to Follow Us