ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ.നാരായണമൂർത്തിയുടെ മകൻ രോഹൻ മൂർത്തിക്ക് വധുവായെത്തുന്നത് മലയാളി പെൺകുട്ടി;വിവാഹം ഡിസംബർ 2 ന്.

ബെംഗളൂരു : ഈ നഗരത്തിന്റെ തന്നെ മുഖച്ഛായ മാറ്റി വരച്ച ഇൻഫോസിസ് എന്ന സോഫ്റ്റ് വെയർ ഭീമന്റെ സഹ സ്ഥാപകനായ എൻ.ആർ.നാരായണമൂർത്തിയുടേയും ഇൻഫോസിസ് ഫൗണ്ടേഷൻ അടക്കം നിരവധി സാമൂഹിക സ്ഥാപനങ്ങളുടെ അമരക്കാരിയും എഴുത്തുകാരിയുമായ സുധാമൂർത്തിയുടെയും മകനായ രോഹൻ മൂർത്തി വിവാഹിതനാകുന്നു.

കൊച്ചിയിൽ നിന്നുള്ള റിട്ടയേർഡ് നാവിക സേന ഉദ്യോഗസ്ഥൻ കമാൻറർ കെ.ആർ.കൃഷ്ണന്റയും എസ്.ബി.ഐ ഉദ്യോഗസ്ഥയായ സാവിത്രി കൃഷ്ണന്റെയും മകളായ അപർണ കൃഷ്ണൻ ആണ് വധു.വിവാഹം ഡിസംബർ 2 ന് നഗരത്തിൽ വച്ച് നടക്കും.

രോഹൻ പരസ്പരം അറിയുന്ന സുഹൃത്തു വഴിയാണ് അപർണയെ പരിചയപ്പെട്ടത്.കഴിഞ്ഞ 3 വർഷമായി ഇവർ സുഹൃത്തുക്കളാണ്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന നഗരത്തിലെ ഒരു ഹോട്ടലിൽ വച്ച് നടക്കുന്ന ലളിതമായ വിവാഹ ചടങ്ങിന്റെ അന്ന് വൈകുന്നേരം തന്നെ സൽക്കാരവും ഉണ്ടായിരിക്കും എന്നാണ് ലഭ്യമായ വിവരം.

ഹാർവാർഡ് സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി ചെയ്തിട്ടുണ്ട് രോഹൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിതാവായ മാർവിൻ മിസ്ക്കിന് ശേഷം ഈ സർവ്വകലാശാലയിൽ ഫെലോഷിപ്പ് ലഭിക്കുന്ന ആദ്യത്തെ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ് രോഹൻ. വൈറ്റ് സ്പൈസസിനെ അധികരിച്ചുള്ള രോഹന്റെ പ്രബന്ധം വളരെയധികം ശ്രദ്ധിക്കപ്പെട്ടതാണ്.

ഇന്ത്യയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കാനഡയിലെ യുനൈറ്റഡ് വേൾഡ് കോളേജിൽ സ്കോളർഷിപ്പോടെ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുകയായിരുന്നു അപർണ.

അമേരിക്കയിലെ ഡാർട്ട്മൗത്ത് കോളേജിൽ നിന്ന് സാമ്പത്തിശാസ്ത്രത്തിൽ ബിരുദം നേടിയതിന് ശേഷം രണ്ട് ബഹുരാഷ്ട്ര കമ്പനികളിൽ ജോലി ചെയ്തു.

ടി.വി.എസ് മോട്ടോഴ്സിന്റെ സ്ഥാപകനായ വേണു ശ്രീനിവാസിന്റെ മകൾ ലക്ഷ്മിയെ 2011 ൽ വിവാഹം ചെയ്ത രോഹൻ 2015ൽ വിവാഹ മോചിതനാകുകയായിരുന്നു.ഇത് രണ്ടാം വിവാഹമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us