ബെംഗളൂരു : മൈസൂർ കടുവ എന്ന് പുസ്തകങ്ങളിൽ രേഖപ്പെടുത്തിയ ടിപ്പുസുൽത്താന്റെ ചരിത്രം പാഠപുസ്തകങ്ങളിൽ നിന്നും നീക്കാനുള്ള ശ്രമം സർക്കാർ നടത്തിവരുന്നതായി മുഖ്യമന്ത്രി.
ഈ വർഷം ടിപ്പു ജയന്തി ആചരണം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇതോടെ കഴിഞ്ഞ വർഷങ്ങളിലായി പ്രതിഷേധം അലയടിച്ചിരുന്ന വിഷയം വീണ്ടും സജീവമായി.
ഇന്ത്യക്കാരെ പേർഷ്യൻ സംസ്കാരം അടിച്ചേൽപ്പിച്ച ടിപ്പുവിന്റെ ചരിത്രം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കുടക് ബിജെപി എംഎൽഎ അപ്പാച്ചു രഞ്ജൻ .
സർക്കാരിന് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു ഇതിൻറെ സാധ്യത പരിശോധിക്കാൻ പ്രാഥമിക വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ വിശദമായ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
സ്വന്തം സാമ്രാജ്യം താൽപര്യവും സ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തിനിടയിൽ രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിനു വേണ്ടി ടിപ്പുസുൽത്താൻ നില കൊണ്ടതല്ലെന്നും ഈ കാരണത്താൽ അദ്ദേഹം സ്വാതന്ത്ര്യസമരസേനാനി അല്ലെന്നും ആണ് ബിജെപി വർഷങ്ങളായി വാദിക്കുന്നത്.
കുടകിലെ കൊടവ സമുദായാംഗങ്ങളെ കൂട്ടക്കൊല ചെയ്യുകയും,ക്രിസ്ത്യൻ വിശ്വാസികളെ കൂട്ടമായി മതം മാറ്റുകയും ചെയ്ത ഏകാധിപതിയാണ് ടിപ്പു എന്ന് അവർ ആരോപിക്കുന്നു.
1782 മുതൽ 99 വരെ മൈസൂർ രാജ്യം ഭരിച്ചിരുന്ന ടിപ്പുസുൽത്താൻ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ ഒട്ടേറെ യുദ്ധം നയിച്ചു എന്നാണ് ചരിത്രപുസ്തകങ്ങൾ രേഖപ്പെടുത്തുന്നത്.
2015ൽ സിദ്ധരാമയ്യ ആണ് ടിപ്പു ജയന്തി ആഘോഷം സർക്കാർ തലത്തിൽ സംഘടിപ്പിച്ച തുടങ്ങിയത്.ആ വർഷം ആഘോഷത്തിൽ മലയാളി ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെട്ടു.
എല്ലാവർഷവും നവംബർ 10ന് നടക്കുന്ന ആഘോഷത്തിനെ ബിജെപിയും സംഘപരിവാർ സംഘടനകളും ടിപ്പു ജയന്തി വിരോധി ഹോരാട്ട സമിതിയും ശക്തമായി എതിർത്തു വരികയാണ്.
മുസ്ലിം സമുദായ പ്രീണത്തിനുവേണ്ടിയാണ് സിദ്ധരാമയ്യ സർക്കാറും തുടർന്നുവന്ന ജെഡിഎസ് – കോൺഗ്രസ് സർക്കാരും ടിപ്പു ജയന്തി ആചരിച്ചിരുന്നത് എന്നും ഇവർ ആരോപിക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.