ഡി.കെ.ശിവകുമാറിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ബെംഗളൂരു : കള്ളപ്പണക്കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്(ഇ ഡി) അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഒക്ടോബര്‍ ഒന്നുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ഡല്‍ഹി കോടതിയാണ് ഉത്തരവിട്ടത്.

ശിവകുമാറിനെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്താനും ആവശ്യമെങ്കില്‍ കിടത്തി ചികിത്സ നല്‍കാനും കോടതി നിര്‍ദേശിച്ചു.

  മൂന്ന് പേരെ കൊന്ന കേസ് പ്രതി ജയിലിൽ നൽകിയ 'സ്നേഹം'; ജാപ്പനീസ് വിദ്യാർത്ഥിയുടെ ജീവിതം മാറ്റിയെഴുതിയ അവിശ്വസനീയ സൗഹൃദം!

ഇഡി കസ്റ്റഡി അവസാനിച്ച സാഹചര്യത്തിലാണ് ശിവകുമാറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.  ശിവകുമാറിന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്നും ഹൃദയാഘാതത്തിന് സാധ്യതയുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

അതേസമയം, ശിവകുമാറിനെ ചോദ്യം ചെയ്ത് അവസാനിച്ചില്ലെന്നും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നും ഇഡി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജനാണ് ഇഡിക്ക് വേണ്ടി ഹാജരായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: ഓഗസ്റ്റ് 15-ന് ശേഷം ഇത് പൂർത്തിയാക്കിയില്ലെങ്കിൽ കണക്ഷൻ തടസ്സപ്പെടും
[masterslider id="10"]

Related posts