പിന്നോക്ക വിഭാഗക്കാരനായ എം.പി.യെ ഗ്രാമത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കി ഗ്രാമവാസികള്‍;സംഘർഷം ഉണ്ടാക്കാൻ താല്പര്യം ഇല്ലാത്തതിനാല്‍ മടങ്ങുന്നു എന്ന് ചിത്രദുര്‍ഗയിലെ എം.പി.നാരായണസ്വാമി.

ബെംഗളൂരു : കർണാടക ചിത്രദുർഗയിലെ ബിജെപി എം പി എ നാരായണസ്വാമിയെ ജാതീയമായി അധിക്ഷേപിച്ചെന്ന് ആരോപണം.

പട്ടിക ജാതിക്കാരൻ ആയതിനാൽ തുമ്മക്കൂരു ജില്ലയിലെ ഗൊല്ലറഹട്ടി ഗ്രാമത്തിൽ എം പിക്ക് പ്രവേശനം നിഷേധിച്ചെന്നാണ് പരാതി. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണം പ്രഖ്യാപിച്ചു.

ഗൊല്ല സമുദായത്തിന്റെ കേന്ദ്രമായ ഗ്രാമത്തിൽ ആരോഗ്യസംഘത്തോടൊപ്പം എത്തിയപ്പോഴാണ് നാരായണസ്വാമിയെ തടഞ്ഞതെന്നാണ് ആരോപണം. തുടര്‍ന്ന്  ഗ്രാമീണരും എംപിയും തമ്മില്‍ വാക്തര്‍ക്കമുണ്ടായി.

  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ

ഒടുവിൽ നാരായണ സ്വാമി മടങ്ങുകയായിരുന്നു. സംഭവം ഏറെ വിഷമിപ്പിച്ചെന്നും എം പി പ്രതികരിച്ചു.

അവിടെനിന്ന് മടങ്ങിയ ശേഷം എംപിയെ ഗ്രാമത്തിൽ പ്രവേശിപ്പിക്കാമെന്നറിയിച്ച് ഒരു വിഭാഗം ഗ്രാമീണർ എത്തിയിരുന്നു . എന്നാൽ സംഘർഷം ഉണ്ടാക്കാൻ ആഗ്രഹം ഇല്ലാത്തതുകൊണ്ട് വീണ്ടും അങ്ങോട്ട് പോയില്ലെന്നാണ് എംപി പറയുന്നത്.

പിന്നാക്കവിഭാഗക്കാരൻ ആയതുകൊണ്ട്  മുൻ എം.എൽ.എ.തിമ്മരായപ്പയെയും ഗ്രാമത്തിൽ കടക്കാൻ അനുവദിച്ചില്ലെന്നും നാരായണസ്വാമി പറഞ്ഞു. കർണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായൺ സംഭവത്തെ അപലപിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൊന്മുട്ടയിടുന്ന ഈ താറാവിനും' പണികിട്ടി! ബെംഗളൂരു യാത്രക്കാർ പെരുവഴിയിൽ; കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന വരുമാനം 65,000 നഷ്ടം
[masterslider id="10"]

Related posts