ചിത്രദുര്‍ഗയിൽ ആളില്ലാ നിരീക്ഷണ വിമാനം തകര്‍ന്നുവീണു

ബെംഗളൂരു: ചിത്രദുര്‍ഗയിൽ ആളില്ലാ നിരീക്ഷണ വിമാനം തകര്‍ന്നുവീണു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ച ആളില്ലാ നിരീക്ഷണ വിമാനം റസ്റ്റം-2 ആണ് പരീക്ഷണപ്പറക്കലിനിടെ തകര്‍ന്നുവീണത്.

കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലുള്ള ജോഡി ചിക്കനഹള്ളിയിലാണ് വിമാനം തകര്‍ന്നു വീണ്ത്. ചിത്രദുര്‍ഗയിലെ പരീക്ഷണ കേന്ദ്രത്തില്‍ നിന്ന് പറന്നുയര്‍ന്ന് 17 കിലോമീറ്റര്‍ സഞ്ചരിച്ച വിമാനം ജോദിച്ചിക്കനഹള്ളിയിലെ പാടത്താണ് തകര്‍ന്ന് വീണത്.

  ഇന്ത്യയിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; ക്രിമിനൽ കേസുകളുടെ കാര്യത്തിലും മുഖ്യമന്തിമാർ പിന്നിലല്ല: എ.ഡി.ആർ റിപ്പോർട്ട് പുറത്ത്

ഉയര്‍ന്ന ശബ്ദത്തോടെയാണ് ഡ്രോണ്‍ നിലംപതിച്ചത്. അപകട വാര്‍ത്തയറിഞ്ഞ് നിരവധിയാളുകളാണ് സ്ഥലത്ത് എത്തിയത്. ആളില്ലാ വിമാനം ഡിആര്‍ഡിഒ നേരത്തെ തന്നെ നിര്‍മ്മിച്ചതാണ്. ഇതില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയ ശേഷം നടത്തിയ പരീക്ഷണ പറക്കലിലാണ് അപകടം ഉണ്ടായിരിക്കുന്നതെന്ന് ഡിആര്‍ഡിഒ സ്ഥിരീകരിച്ചു. സംഭവം പരിശോധിച്ച് വരികയാണെന്നും അവര്‍ അറിയിച്ചു.

ആളില്ലാത്ത വിമാനം തകര്‍ന്നുവീണ ‘അത്ഭുതം’ സെല്‍ഫിയില്‍ പകര്‍ത്താനായി പിന്നീട് തിരക്ക്. ഒടുവില്‍ വിവരമറിഞ്ഞെത്തിയ പോലീസാണ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
[masterslider id="10"]

Related posts