ശിവകുമാർ പുറത്തിറങ്ങിയാൽ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് താനായിരിക്കും: യെദ്ദ്യൂരപ്പ

ബെംഗളൂരു: കോണ്‍ഗ്രസ്‌ നേതാവ് ഡികെ.ശിവകുമാറിന്‍റെ അറസ്റ്റില്‍ പ്രതികരണവുമായി കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്ദ്യൂരപ്പ.

ഡികെ.ശിവകുമാറിന്‍റെ അറസ്റ്റില്‍ സന്തോഷമില്ലയെന്നും ശിവകുമാര്‍ എത്രയും പെട്ടെന്ന് പുറത്തു വരാന്‍ താന്‍ പ്രാര്‍ത്ഥിക്കുമെന്നുമാണ് യെദ്ദ്യൂരപ്പ പ്രതികരിച്ചത്.

താന്‍ ജീവിതത്തില്‍ ആരെയും വെറുത്തിട്ടില്ലയെന്നും ആരെയും ദ്രോഹിക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ലയെന്നും നിയമം നിയമത്തിന്‍റെ വഴി സ്വീകരിക്കുമെന്നും യെദ്ദ്യൂരപ്പ പറഞ്ഞു.

മാത്രമല്ല ശിവകുമാര്‍ പുറത്തിറങ്ങുന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് താനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ ഇ.ഡി റെയ്ഡ്; എക്സാലോജിക് കേസിൽ ബെം​ഗളൂരുവിലേക്കും അടക്കം 12 ഇടത്ത് പരിശോധന വ്യാപിപ്പിക്കുന്നു

നാലു ദിവസത്തെ ചോദ്യം ചെയ്യലിനുശേഷം ഇന്നലെ രാത്രിയാണ് ശിവകുമാറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് അദ്ദേഹത്ത അറസ്റ്റ് ചെയ്തത്.

അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ഡി.കെ ശിവകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. കേസ് റദ്ദാക്കണമെന്ന ആവശ്യവും കോടതി നിരാകരിച്ചതിനെ തുടര്‍ന്ന്‍ ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ ഡല്‍ഹിയിലേയ്ക്ക് വിളിച്ചുവരുത്തുകയും തുടര്‍ന്ന്‍ അറസ്റ്റുചെയ്യുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയിലിൽ കഴിയുന്ന നടൻ ദർശനെ ഭാര്യയും മകനും സന്ദർശിച്ചു; കൂടിക്കാഴ്ച ക്യാമറയിൽ പകർത്തി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ
[masterslider id="10"]

Related posts