ഏഷ്യയിലെ ഏറ്റവും വലിയ ഇൻഡസ്ട്രിയൽ ഏരിയകളിൽ ഒന്നായ പീനിയ പൂട്ടലിന്റെ വക്കിൽ;10000 ൽ അധികം വ്യവസായ ശാലകൾ പൂട്ടിയേക്കും;15 ലക്ഷത്തോളം ആൾക്കാർക്ക് ജോലി നഷ്ടപ്പെടാൻ സാദ്ധ്യത.

ബെംഗളൂരു : ഏഷ്യയിലെ ഏറ്റവും വലിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ഒന്നായ ഇൻഡസ്ട്രിയിലെ നല്ലൊരു ശതമാനം കമ്പനികളും പൂട്ടലിന്റെ വക്കിൽ, പതിനായിരത്തോളം സ്ഥാപനങ്ങൾ പ്രവർത്തനം നിർത്തിവക്കുമ്പോൾ 15 ലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന വാർത്ത കന്നഡ ദിനപത്രം “പ്രജാവാണി” ആണ് റിപോർട്ട് ചെയ്തത്.

ഒരു കാലത്ത് നഗരത്തിൽ ജോലി തേടിയെത്തുന്ന എല്ലാവരുടെയും ആശ്രയമായി മാറിയ പീനിയ ഇൻഡിസ്ട്രിയിലെ മൊത്തം ടേൺ ഓവർ കഴിഞ്ഞ 2 മാസമായി 70% ഓളം കുറഞ്ഞതായി ആണ് കണക്കാക്കുന്നത്.

  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"

വലിയ കമ്പനികളുടെ സെയിൽ 60% ഓളം കുറഞ്ഞപ്പോൾ സ്മാൾ സ്കെയിൽ മീഡിയം ഇന്റസ്ട്രികളിൽ അത് 90% ഓളം കുറഞ്ഞു.

8 മണിക്കൂറുകൾ വീതമുള്ള 3 ഷിഫ്റ്റുകളിൽ ജോലി ചെയ്തിരുന്ന പല കമ്പനികളും 6 മണിക്കൂറുള്ള ജനറൽ ഷിഫ്റ്റിലേക്ക് മാറുകയും ശനിയും ഞായറും നിർബന്ധിത അവധിയും നൽകിത്തുടങ്ങി.

വസ്ത്ര വ്യവസായം, ഓട്ടോമൊബൈൽ സ്പെയർ പാർട്ട്സ്, ഫാബ്രിക്കേഷൻ പാക്കേജിങ്, പൗഡർ കോട്ടിംങ്, ഇലക്ട്രോ പ്ലേറ്റിങ് തുടങ്ങിയ മേഖലകളിലാണ് മാന്ദ്യം ബാധിച്ചിട്ടുള്ളത്.

  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ

ഈ മേഖലകളിൽ ജോലി ചെയ്യുന്ന 15 ലക്ഷത്തോളം സ്ത്രീ തൊഴിലാളികളിൽ 4 ലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെടാൻ ആണ് സാദ്ധ്യത.അത് അത്രയും കുടുംബങ്ങളുടെ വരുമാന ശ്രോതസ്സിനെ ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ
[masterslider id="10"]

Related posts