ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വധഭീഷണി; കയ്യോടെ പിടികൂടി ഭീകരവിരുദ്ധസേന!!

ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് വധഭീഷണി മുഴക്കി ഇ-മെയിൽ സന്ദേശമയച്ച യുവാവിനെ മഹാരാഷ്ട്ര ഭീകരവിരുദ്ധസേന പിടികൂടി. അസമിലെ മോറിഗാവിൽനിന്ന് അറസ്റ്റുചെയ്ത ബ്രജ മോഹൻദാസിനെ (20) മുംബൈയിലെ കോടതി ഓഗസ്റ്റ് 26 വരെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ഇന്ത്യൻ ക്രിക്കറ്റ് ടീം അപകടത്തിലാണെന്ന് കാണിച്ചുള്ള ഇ-മെയിൽ പാകിസ്താൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ ഔദ്യോഗികവിലാസത്തിലാണ് ആദ്യം ലഭിച്ചത്. ഓഗസ്റ്റ് 16-ന് ഇ-മെയിൽ കിട്ടിയ ഉടൻ പാകിസ്താൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് കൈമാറി.

  കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തിരച്ചിൽ; ബെംഗളൂരു എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത് രണ്ട് ജീവനറ്റ ശരീരങ്ങൾ: ദുരന്തമായി ക്ലൈന്റിന്റെ ബെൻസിലെ യാത്ര

സമാന സന്ദേശം ലഭിച്ചതായി ഇന്ത്യയിലെ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ.) ഞായറാഴ്ച സ്ഥിരീകരിച്ചു. ക്രിക്കറ്റ് താരങ്ങൾക്ക് ഭീഷണിയുള്ള വിവരം ബി.സി.സി.ഐ. ആഭ്യന്തരമന്ത്രാലയത്തെയും വെസ്റ്റ് ഇൻഡീസിലെ ഇന്ത്യൻ എംബസിയെയും അറിയിച്ചു. ആഭ്യന്തരമന്ത്രാലയം മഹാരാഷ്ട്ര ഡി.ജി.പി.യെ വിവരം ധരിപ്പിച്ചു. ഡി.ജി.പി. അന്വേഷണച്ചുമതല ഭീകരവിരുദ്ധസേനയ്ക്കു കൈമാറി.

ഇ-മെയിലിന്റെ ഉറവിടംതേടിയുള്ള അന്വേഷണത്തിലാണ് അസമിലെ മോറിഗാവ് ജില്ലയിലെ ശാന്തിപുർ നിവാസിയായ ദാസ് പിടിയിലായത്. മോറിഗാവിലെ മജിസ്‌ട്രേറ്റിനുമുന്നിൽ ഹാജരാക്കിയശേഷമാണ് ദാസിനെ മുംബൈയിൽ മസ്ഗാവിലെ കോടതിയിൽ ഹാജരാക്കിയത്. ബിരുദവിദ്യാർഥിയായ ദാസ് സ്വന്തം മൊബൈൽഫോണിൽനിന്നാണ് മെയിൽ അയച്ചതെന്ന് വ്യക്തമായിട്ടുണ്ട്.

  പൊറോട്ടയ്ക്ക് ചാറ് ഇല്ലേ? 'ചാറ് കേസിൽ' വീണ്ടും ട്വിസ്റ്റ്

പാകിസ്താനുപുറമേ മറ്റുരാജ്യങ്ങളിലെ ക്രിക്കറ്റ് കൺട്രോൾ ബോർഡുകൾക്കും സന്ദേശം അയച്ചിട്ടുണ്ട്. ഇതിനയാളെ പ്രേരിപ്പിച്ചത് എന്താണെന്ന് അന്വേഷിച്ചുവരുകയാണെന്ന് ഭീകരവിരുദ്ധസേനയുടെ അഡീഷണൽ ഡി.ജി.പി. ദേവൻ ഭാർതി പറഞ്ഞു. സന്ദേശത്തിന്റെ ഉള്ളടക്കം പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
[masterslider id="10"]

Related posts