മരണം 11ആയി;503 ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ;744 വീടുകൾ തകർന്നു;2 ദിവസം കൂടി കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ബെംഗളൂരു : അഞ്ചുദിവസമായി സംസ്ഥാനത്തെ തുടരുന്ന പേമാരിയിൽ മരണം പതിനൊന്നായി. വടക്കൻ കർണാടക തീരദേശം മലനാട് മേഖലകളിൽ വീടുകളും കൃഷിയിടങ്ങളും പ്രളയ ജലത്തിൽ മുങ്ങി വ്യാപകനാശം സംഭവച്ചു.

744 വീടുകളാണ് തകർന്നത് മലനാട് തീരദേശ മേഖലകളിൽ 444 വീടുകളും, ഹുബ്ബള്ളി -ധാർവാട്  മേഖലയിൽ മുന്നൂറോളം വീടുകളാണ് തകർന്നത്.

503 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ദേശീയ ദുരന്തനിവാരണ ചേർന്ന് നടത്തുന്ന രക്ഷാപ്രവർത്തനങ്ങളിൽ 43858 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

  ബന്നാർഘട്ടയിലെ ഏക പെൺ ജിറാഫ് 'ശിവാനി' ചത്തു;

266 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു അതിൽ 17,000 പേർ ക്യാമ്പുകളിൽ ഉണ്ട്. രണ്ടുദിവസം കൂടി കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ് നൽകി ഏഴ് ജില്ലകളിൽ റെഡ് അലർട്ട് തുടരുന്നു കനത്ത മഴപെയ്യുന്ന ജില്ലകളിൽ സർക്കാർ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെ അവധി റദ്ദാക്കി.

ആരോഗ്യക്ഷേമവകുപ്പ് 15 വരെ അവധി അനുവദിക്കില്ല.

മുഖ്യമന്ത്രി ദുരിതാശ്വാസ വിലയിരുത്തി രക്ഷാപ്രവർത്തനത്തിന് കൂടുതൽ ഹെലികോപ്റ്ററുകൾ അനുവദിക്കണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനോട് ആവശ്യപ്പെട്ടു.

  സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം: 98.9% വിജയവുമായി ബെംഗളൂരു മേഖല രാജ്യത്ത് മൂന്നാമത്

പ്രളയ ബാധിത ജില്ലകളിൽ 10 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കത്തുന്ന വെയിലിൽ നിന്ന് രക്ഷപ്പെടാൻ കബനിയിൽ നീരാട്ടിനിറങ്ങിയ കടുവക്കുട്ടൻ; വൈറൽ വീഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us