ഹെല്‍മെറ്റ്‌ ഇല്ലാത്ത ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് ഇനി പെട്രോള്‍ ഇല്ല.

ബെംഗളൂരു: ഹെല്‍മെറ്റ്‌ ധരിക്കാത്ത ഇരു ചക്ര വാഹന യാത്രക്കാര്‍ക്ക് തിങ്കളാഴ്ച മുതല്‍ നഗരത്തിലെ പമ്പുകളില്‍ നിന്ന് പെട്രോള്‍ ലഭിക്കില്ല.ബെംഗളൂരു പെട്രോളിയം ഓണേഴ്സ് അസോസിയേഷന്‍ ട്രാഫിക്‌ പോലീസുമായി സഹകരിച്ചാണ് പദ്ധതി നടപ്പില്‍ വരുത്തുന്നത്.

ട്രാഫിക് പോലീസിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിപാടികളും അന്നേ ദിവസം ആരംഭിക്കും.ഹെല്‍മെറ്റ്‌ ഇല്ലാതെ പമ്പില്‍ വരുന്നവരെ ആദ്യഘട്ടത്തില്‍ ജീവനക്കാര്‍ പറഞ്ഞ് മനസ്സിലാക്കും,ജീവനക്കാരെ ഉപദ്രവിക്കുന്നവര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കും.ആദ്യഘട്ടത്തില്‍ പിഴ ചുമത്തില്ല.

  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ

ഈ വര്ഷം ജൂണ്‍ വരെ ഇരു ചക്ര വാഹന അപകടങ്ങളില്‍ ആകെ മരിച്ച 105 പേരില്‍ 60 ശതമനത്തിന്റെയും മരണ കാരണം തലയ്ക്കു ഏറ്റ ഗുരുതര പരിക്ക് ആയിരുന്നു.

കഴിഞ്ഞ മാസം മുതല്‍ ഈ പദ്ധതി നോയിഡയില്‍ നടപ്പിലാക്കി വരുന്നു.മുംബൈയില്‍ പ്രഖ്യാപിച്ച പദ്ധതി ജനങ്ങളുടെ എതിര്‍പ്പ് മൂലം പിന്‍വലിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്മാർട്ട് കാർഡുകൾ ചതിച്ചു; ബെംഗളൂരു മെട്രോയെ സ്തംഭിപ്പിച്ച് സാങ്കേതിക തകരാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  18 വർഷം!! രണ്ട് എൻജിനീയറിങ് സുഹൃത്തുക്കളുടെ ഞായറാഴ്ചകൾ ബെംഗളൂരുവിന് സമ്മാനിച്ചത് ഒരു വൻ മരക്കാട്!
[masterslider id="10"]

Related posts