ഇന്ത്യയും വെസ്റ്റ്‌ ഇന്‍ഡീസും തമ്മിലുള്ള ട്വന്റി-20 പരമ്പരയ്ക്ക് നാളെ തുടക്കം

ഇന്ത്യയും വെസ്റ്റ്‌ ഇന്‍ഡീസും തമ്മിലുള്ള ട്വന്റി-20 പരമ്പര നാളെ ഫ്ലോറിഡയില്‍ നടക്കും. അമേരിക്കയിലെ ഫ്ളോറിഡയില്‍ രാത്രി എട്ടിനാണ് ആദ്യ മത്സരം.

രണ്ടാമത്തെ മത്സരവും ഇതേ സ്റ്റേഡിയത്തില്‍ തന്നെ നടക്കും. ചൊവ്വാഴ്ച ഗയാനയിലാണ് മൂന്നാമത്തെ മത്സരം. പര്യടനത്തിലെ ആദ്യ മത്സരമായതിനാല്‍ തന്നെ വിജയത്തോടെ ആധിപത്യം ഉറപ്പിക്കാനാണ് ഇരു ടീമുകളുടേയും ശ്രമം.

ക്രിസ് ഗെയ്ല്‍ ഇല്ലെങ്കിലും പരിചയ സമ്പന്നരായ കളിക്കാര്‍ കരീബിയന്‍ പടയിലുണ്ട്. എന്നാല്‍ ട്വന്റി-20 റാങ്കിങ്ങില്‍ വെസ്റ്റീന്‍ഡീസിനേക്കാളും ഏറെ മുന്നിലുള്ള കൊഹ്‌ലിപ്പടയ്ക്ക് ഇതൊന്നും ഒരു ഭീഷണി ആകാന്‍ ഇടയില്ല.

  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ

ലോകകപ്പ് നേടാനായില്ലെങ്കിലും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസവും ഇന്ത്യന്‍ ടീമിന് കരുത്താവും.

ടെസ്റ്റിലോ ഏകദിനത്തിലോ വെസ്റ്റ് ഇന്‍ഡീസിനെ നേരിടുമ്പോള്‍ പ്രധാന ടീമുകളൊന്നും പൊതുവേ ഭയക്കാറില്ല. എന്നാല്‍ കുട്ടിക്രിക്കറ്റില്‍ കാര്യങ്ങള്‍ വ്യത്യസ്തമാകും.

ലോകമെമ്പാടുമുള്ള വിവിധ ട്വന്‍റി20 ലീഗുകളില്‍ കളിച്ച് തഴക്കംവന്ന താരനിരയാണ് കരിബീയന്‍ പടയിലുള്ളതെന്നത്‌ ശ്രദ്ധേയമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts