ഐ.എം.എ. തട്ടിപ്പ്; ജൂവലറി ഉടമ വിദേശത്തേക്ക് കടന്നു! പരാതികളുടെ എണ്ണം 30,000 കവിഞ്ഞു!!

ബെംഗളൂരു: ഐ.എം.എ. ജൂവലറി മാനേജിങ് ഡയറക്ടർ മുഹമ്മദ് മൻസൂർ ഖാൻ ദുബായിയിലേക്കു കടന്നതായി പോലീസ്. ജൂൺ എട്ടിന് രാത്രി 8.45-ന് കെംപെഗൗഡ വിമാനത്താവളത്തിൽനിന്ന് എമിറേറ്റ്‌സ് വിമാനത്തിലാണ് ദുബായിയിലേക്കു കടന്നതെന്ന് പ്രത്യേകാന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു. ദുബായിയിലേക്കു പോകുന്നതിനുമുമ്പ് ഐ.എം.എ. അക്കൗണ്ടിൽനിന്ന് മുഹമ്മദ് മൻസൂർ ഖാന്റെ അക്കൗണ്ടിലേക്ക് 19 കോടി രൂപ മാറ്റിയതായി അന്വേഷണസംഘം കണ്ടെത്തി.

  ബെംഗളൂരുവിൽ എൽപിജി വിലവർദ്ധനവിനിടെ വിപണി കീഴടക്കാൻ ഇ-ഓട്ടോകൾ

അതിനിടെ, ഐ.എം.എ. ജൂവലറിക്കെതിരായ പരാതികളുടെ എണ്ണം 30,000 കടന്നു. ബെംഗളൂരുവിന് പുറമേ മൈസൂരു, ഹുബ്ബള്ളി, ബെലഗാവി, മംഗളൂരു തുടങ്ങിയ നഗരങ്ങളിലും ഹെൽപ്പ് ഡെസ്‌കുകൾ ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ കമ്പനിയുടെ ഏഴു ഡയറക്ടർമാരെ അന്വേഷണസംഘം ചോദ്യം ചെയ്തുവരികയാണ്.

മൻസൂറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിവില്ലായിരുന്നെന്നാണ് ഇവർ നൽകിയ മൊഴി. മൻസൂറിന്റെ രണ്ട് ആഡംബരക്കാറുകൾ ബുധനാഴ്ച വിമാനത്താവളത്തിന് സമീപം പോലീസ് കണ്ടെത്തിയിരുന്നു. വിദേശത്തേക്കു കടക്കാൻ ഒരുമാസം മുമ്പേ ഇയാൾ പദ്ധതിയിട്ടിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയപാതയിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു; വനത്തിലേക്കും പടർന്ന് വൻ അഗ്നിബാധ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ! വോട്ടില്ലാത്ത സ്ഥാനാർഥിയായി ലക്ഷ്മിപ്രിയ; സോഷ്യൽ മീഡിയയിൽ ചിരിപ്പൂരം
[masterslider id="10"]

Related posts

Click Here to Follow Us