ഒമാനിൽ നിന്ന് ദുബായിലേക്ക് പോയ യാത്രാ ബസ് അപകടത്തിൽ പെട്ട് 6 മലയാളികൾ അടക്കം 17 പേർ മരിച്ചു.

ന്യൂഡൽഹി : ഒമാനിൽ നിന്ന് ദുബായിലേക്ക് പോകുകയായിരുന്ന യാത്രാ ബസ് അപകടത്തിൽ പെട്ട് മരിച്ചവരുടെ എണ്ണം 17 ആയി ഇതിൽ 6 മലയാളികൾ അടക്കം 10 ഇന്ത്യക്കാർ ഉൾപ്പെടുന്നു.

ജമാലുദ്ധീൻ, വാസുദേവ്, ദീപക് കുമാർ, തിലകൻ എന്നിവരാണ് മരിച്ച മലയാളികൾ.31 യാത്രക്കാരുമായി വന്ന ബസ് റാഷിദിയ മെട്രോ സ്റ്റേഷനു സമീപം സൈൻ ബോർഡിൽ ഇടിച്ച് പൂർണമായും തകരുകയായിരുന്നു.

  ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഹോട്ടലുകള്‍ പിന്‍വാങ്ങി; സദ്യയില്‍നിന്ന് വിഭവങ്ങളും വെട്ടിച്ചുരുക്കി കണക്കുകള്‍ ഇങ്ങനെ

സ്ഥലത്തെത്തിയ പോലീസും സിവിൽ ഡിഫൻസും രക്ഷാപ്രവർത്തനം നടത്തി, പരിക്കേറ്റവരെ റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ ഇതേ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഈദ് ആഘോഷങ്ങൾ കഴിഞ്ഞ് ഒമാനിൽ നിന്ന് മടങ്ങി വരുന്നവരായിരുന്നു ബസിൽ അധികവുമെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരുവനന്തപുരത്ത് മരിച്ച യുവതിയുടെ ഹൃദയം ഉൾപ്പെടെ അഞ്ച് അവയവങ്ങൾ ദാനംചെയ്യും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us