ബെംഗളൂരു: രോഗിയെ നേരിട്ട് കാണാതെ ഓൺലൈൻ ചികിത്സ!! എതിർപ്പുമായി കർണാടക മെഡിക്കൽ കൗൺസിൽ (കെ.എം.സി.) രംഗത്ത്. ഡോക്ടർ രോഗിയെ നേരിട്ട് കാണാതെ ചികിത്സ നിർദേശിക്കുന്നത് മെഡിക്കൽ ധാർമികതയ്ക്ക് ചേർന്നതല്ലെന്നും മെഡിക്കൽ കൗൺസിൽ വ്യക്തമാക്കി.
ഓൺലൈനിലൂടെയുള്ള ചികിത്സാനടപടികൾ രോഗിയുടെ ആരോഗ്യത്തിന് ഭീഷണിയാണെന്നും അത് സങ്കീർണാവസ്ഥയ്ക്ക് കാരണമാകുമെന്നും കെ.എം.സി. ഓൺലൈൻവഴിയുള്ള ഡോക്ടർമാരുടെ സേവനം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇതിനെതിരേ കെ.എം.സി. രംഗത്തെത്തിയത്. മെഡിക്കൽ കൗൺസിലിന്റെ അംഗീകാരത്തോടെയാണോ ഓൺലൈൻ വൈദ്യപരിശോധനയെന്നറിയാൻ ബെംഗളൂരു ഡെർമറ്റോളജിക്കൽ സൊസൈറ്റിയാണ് (ബി.ഡി.എസ്.) കർണാടക മെഡിക്കൽ കൗൺസിലിന് കത്തെഴുതിയത്.
നിലവിൽ ഓൺലൈൻ വൈദ്യപരിശോധനയ്ക്ക് കെ.എം.സി.യുടെ പ്രത്യേക നിയമങ്ങളില്ല. സാങ്കേതികവിദ്യകൾ വളരുന്നതനുസരിച്ച് ഡോക്ടർമാർ അത് പ്രയോജനപ്പെടുത്തുന്നതാണെന്നും ഓൺലൈൻ വൈദ്യപരിശോധന സംബന്ധിച്ച് ഡോക്ടർമാർക്കായി തുടർച്ചയായ ശിൽപ്പശാലകൾ നടത്തുമെന്നും കെ.എം.സി. വ്യക്തമാക്കി.
ഓൺലൈൻവഴി വൈദ്യപരിശോധന നടത്തുന്ന ചില ഡോക്ടർമാർ രോഗികളോട് വ്യക്തിപരമായ വിവരങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്നും ബിസിനസ് തന്ത്രത്തിന്റെ ഭാഗമായി കുറഞ്ഞവിലയ്ക്ക് മരുന്നുകൾ നൽകുന്നുണ്ടെന്നും ബി.ഡി.എസ്. പ്രസിഡന്റ് ഡോ. രഘുനാഥ് റെഡ്ഡി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.