ദേശീയഗാനം പാടുമ്പോൾ എഴുന്നേറ്റില്ല, യുവാവിനെ അശോക്‌നഗർ പോലീസ് അറസ്റ്റുചെയ്തു!

ബെംഗളൂരു: കഴിഞ്ഞദിവസം രാത്രി നഗരത്തിലെ മാളിൽ സിനിമ കാണുന്നതിനുമുമ്പായിരുന്നു സംഭവം. തിയേറ്ററിൽ ദേശീയഗാനം പാടുമ്പോൾ എഴുന്നേറ്റില്ലെന്ന പരാതിയിൽ യുവാവിനെ അശോക്‌നഗർ പോലീസ് അറസ്റ്റുചെയ്തു.

സഞ്ജയ്‌നഗർ സ്വദേശിയും സൗണ്ട് എൻജിനീയറുമായ ജിതിൻ ചന്ദാണ് (29) അറസ്റ്റിലായത്. സിനിമയ്ക്കുമുമ്പ് ദേശീയഗാനം ചൊല്ലിയപ്പോൾ ജിതിൻ എഴുന്നേറ്റില്ല. സമീപത്തുണ്ടായിരുന്ന സുരേഷ് കുമാർ ജിതിനോട് എഴുന്നേറ്റുനിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. ദേശീയഗാനം തിയേറ്ററിൽ ചൊല്ലുമ്പോൾ എഴുന്നേറ്റുനിൽക്കണമെന്ന് നിർബന്ധമില്ലെന്നും ജിതിൻ പറഞ്ഞതോടെ ഇരുവരും തമ്മിൽ വാക്‌തർക്കമുണ്ടായി.

  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ട്,

ഇതേത്തുടർന്ന് ഇരുവരെയും തിയേറ്ററിൽനിന്ന് പുറത്താക്കി. അപ്പോൾത്തന്നെ സുരേഷ് കുമാർ അശോക്‌നഗർ പോലീസ് സ്റ്റേഷനിലെത്തി പരാതിനൽകുകയായിരുന്നു. മിനിറ്റുകൾക്കുള്ളിൽ ജിതിനെ അറസ്റ്റുചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയിൽ മുങ്ങി ബെംഗളൂരു ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്, ദുരിതത്തിലായി ജനജീവിതം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts