ദുരൂഹ സാഹചര്യത്തില്‍ മജസ്റ്റിക് മെട്രോ സ്റ്റേഷനിലേക്ക് കടക്കാന്‍ ശ്രമിച്ച ആള്‍ പോലീസ് പിടിയില്‍!

ബെംഗളൂരു : മേയ് 6 ന് മജെസ്റ്റിക് നാടപ്രഭു കെമ്പെഗൌഡ മെട്രോ സ്റ്റേഷനിലേക്ക് കടക്കാന്‍ ശ്രമിച്ച ആളെ സിറ്റി പോലീസ് കസറ്റഡിയില്‍ എടുത്തു . മെട്രോ സ്റ്റേഷനുസമീപത്തെ പള്ളിക്കുമുമ്പിൽ ഭിക്ഷയാചിക്കുന്ന രാജസ്ഥാൻ സ്വദേശി സാജിദ് ഖാനാണ് പരിശോധനയ്ക്ക് സമ്മതിക്കാതെ കടന്നുകളഞ്ഞതെന്ന് പോലീസ് പറഞ്ഞു.

സംഭവംനടന്ന കഴിഞ്ഞ ചൊവ്വാഴ്ച സാജിദിന് ധാരാളം നാണയങ്ങൾ ലഭിച്ചിരുന്നു. മെട്രോ സ്റ്റേഷനിലെ സുരക്ഷാ സ്കാനർ വഴി അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ സാജിദിന്റെ കീശയിലുണ്ടായിരുന്ന നാണയങ്ങൾ കാരണം അലാറം മുഴങ്ങുകയായിരുന്നു.

മെട്രോയിലെ സുരക്ഷാജീവനക്കാർ കന്നഡയിൽ ഇയാളോട് കാര്യം തിരക്കിയപ്പോൾ ഭാഷ അറിയാത്തതിനാൽ സാജിദിന് ഒന്നും മനസ്സിലായില്ല. ജീവനക്കാർ കൂടുതൽ ചോദ്യംചെയ്യാൻ തുടങ്ങിയപ്പോൾ ഇയാൾ മെട്രോ സ്റ്റേഷന് പുറത്തേക്ക് കടന്നുകളയുകയായിരുന്നെന്ന് സിറ്റി പോലീസ് കമ്മിഷണർ ടി. സുനിൽ കുമാർ പറഞ്ഞു. ഇയാളുടെ പെരുമാറ്റത്തിൽ ദുരൂഹതയില്ലെന്നും പോലീസ് വ്യക്തമാക്കി.

ഇയാള്‍ രാജസ്ഥാനിലെ അജ്മീര്‍ സ്വദേശിയാണ്,റംസാന്‍ മാസമായതിനാല്‍ പള്ളികള്‍ കേന്ദ്രീകരിച്ച് ഭിക്ഷാടനത്തിന് നഗരത്തില്‍ എത്തിയത് ആയിരുന്നു.രാജസ്ഥാനിലെ പോലീസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ പേരില്‍ ഉള്ള സംശയം ദുരീകരിച്ചതിനു ശേഷം പുറത്തുവിടും എന്ന് പോലീസ് അറിയിച്ചു.

സജീദ് ഖാന്റെ ശരീരത്തില്‍ തുണിയില്‍ കെട്ടിയ നിലയില്‍ നാണയങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് മെറ്റല്‍ ഡിടെക്ക്റ്ററില്‍ ബീപ് ശബ്ദം ഉയര്‍ന്നത് എന്ന് പോലീസ് കമ്മിഷണര്‍ ടി സുനീല്‍ കുമാര്‍ മാധ്യമങ്ങളെ അറിയിച്ചു.

നേരത്തേ മെട്രോ സ്റ്റേഷനിൽ സുരക്ഷാ പരിശോധനയ്ക്ക് വിസമ്മതിച്ച മറ്റൊരാളെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. സ്വകാര്യ ചാനലുകൾ പുറത്തുവിട്ട സി.സി.ടി.വി. ദൃശ്യത്തിലുണ്ടായിരുന്ന നയന്ദഹള്ളി സ്വദേശി റിയാസിനെയാണ് നേരത്തേ തിരിച്ചറിഞ്ഞത്. ഇയാൾ പതിവ് യാത്രക്കാരനായതിനാൽ വിശദമായി ചോദ്യംചെയ്തശേഷം വിട്ടയച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us