ബൈക്ക് കാറിൻ്റെ പിന്നിലിടിച്ചു;പുറകിലിരുന്ന് സഞ്ചരിച്ച മലയാളി യുവാവ് തെറിച്ച് വീണ് മരിച്ചു.

ബെംഗളൂരു : ഇന്നലെ പുലർച്ചെ 2 മണിയോടെ എച്ച്.എസ്.ആർ.ലേയൗട്ടിൽ ഉണ്ടായ അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം.

പാലക്കാട് മാങ്കാവിൽ അദ്വൈതിൽ പ്രകാശൻ്റെ മകൻ അക്ഷയ് (25) ആണ് മരിച്ചത്.

കോൾ സെൻ്റർ ജീവനക്കാരനായ അക്ഷയ് സുഹുത്തായ ഹമീസ് ഓടിച്ചിരുന്ന ഇരുചക്രവാഹനത്തിൻ്റെ പുറകിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു.

  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി

ഒരു ഓട്ടോറിക്ഷയെ മറികടക്കാനുള്ള ശ്രമത്തിൽ മുന്നിൽ പോകുന്ന കാറിൻ്റെ പിൻഭാഗത്ത് ഇടിക്കുകയും നിയന്ത്രണം വിട്ട ബൈക്ക് മറിയുകയുമായിരുന്നു.

തെറിച്ച് വീണ അക്ഷയ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

അക്ഷയിൻ്റെ സംസ്കാരം ഇന്ന് പാലക്കാട് ചന്ദ്രനഗറിലെ വൈദ്യുതി സ്മശാനത്തിൽ നടക്കും.

അമ്മ രത്നകുമാരി സഹോദരൻ അദ്വൈത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts