നാലാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച 50 കാരനായ ഹെഡ് മാസ്റ്ററെ നാട്ടുകാര്‍ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു.

ബെംഗളൂരു : നാലാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ ലൈംഗിക മായി ഉപദ്രവിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ പോലീസിന്റെ പിടിയിലായി.ഉച്ച ഭക്ഷണ സമയത്ത് കുട്ടിയോട് അന്പതുകാരനായ പ്രിന്‍സിപ്പല്‍ മോശമായി പെരുമാറുകയായിരുന്നു.

ദോദ്ദബലപൂര്‍ സ്വദേശിയായ അഞ്ജന മൂര്‍ത്തി ആണ് പിടിയിലായത്,ക്രൂരത അരങ്ങേറിയത്  ദേവനഹള്ളി താലൂക്കില്‍ ഉള്ള പ്രൈമറി സര്‍ക്കാര്‍ സ്കൂളില്‍ ആണ്,സംഭവം അറിഞ്ഞെത്തിയ നാട്ടുകാരായ സ്ത്രീകള്‍ പ്രതിയെ സ്കൂള്‍ കെട്ടിടത്തിലെ ഒരു മുറിയില്‍ അടച്ചിടുകയായിരുന്നു.

  ബെംഗളൂരുവിലെ സ്കൂളിൽ വൻ തീപിടുത്തം; കുട്ടികളെയും മാതാപിതാക്കളെയും ഒഴുപ്പിക്കുന്നു

അഞ്ജന മൂര്‍ത്തിക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി ബാംഗ്ലൂര്‍ റുരല്‍ എസ് പി നിവാസ് സെപാറ്റ് അറിയിച്ചു.

പ്രതിയുടെ ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെട്ട് കുട്ടി കരഞ്ഞുകൊണ്ട്‌ ഓടുന്നതാണ് നാട്ടുകാര്‍ ആദ്യം കണ്ടത്.കുട്ടി ക്രൂരതയെ കുറിച്ച് അമ്മയോട് പറയുകയും ,അമ്മയും നാട്ടിലെ മറ്റു സ്ത്രീകളും ചേര്‍ന്ന് ഹെഡ് മാസ്റ്ററെ സ്കൂളില്‍ പൂട്ടിയിടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരിക്കാൻ പാളത്തിൽ കിടന്ന് മലയാളി യുവാവ്; പോലീസിനെ വെട്ടിച്ച് ഓടിയത് രണ്ട് കിലോമീറ്റർ; ഒടുവിൽ ബെം​ഗളൂരു പോലീസ് രക്ഷിച്ചത് ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പഴയ കെട്ടിടങ്ങളിലെ പുതിയ വില്ലൻ; ഫ്ലാറ്റുകളിൽ ഇ.വി ചാർജിംഗിന് പൂട്ടിടാൻ ബെസ്കോം
[masterslider id="10"]

Related posts