കോവിഡ് രോഗം പരത്താന്‍ ഫേസ് ബൂക്കിലൂടെ ആഹ്വാനം ചെയ്ത ടെക്കിക്ക് ജാമ്യമില്ല.

ബെംഗളൂരു: കൊറോണ വൈറസ് പരത്താന്‍ ഫേസ് ബൂക്കിലൂടെ ആഹ്വാനം ചെയ്ത മുന്‍ ഇന്‍ഫോസിസ് ജീവനക്കാരന് ജാമ്യം നിഷേധിച്ച് ഹൈക്കോടതി.

ചുമച്ചും മറ്റും സമൂഹത്തില്‍ കൊറോണ പരത്തണം എന്ന് സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിച്ച മുസീബ് മുഹമ്മദിനാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.

മാര്‍ച്ച്‌ 29 നാണ് ഇയാള്‍ പിടിയിലായത്,പ്രതി വളരെ യധികം വിദ്യാഭ്യാസം ഉള്ള വ്യക്തിയാണ്,ജോലിയുമുണ്ട്‌ ,ഇങ്ങനെ ഒരു പകര്‍ച്ച വ്യാധി ഉള്ള സാഹചര്യത്തില്‍ സമൂഹത്തില്‍ അന്തചിദ്രങ്ങള്‍ വളര്‍ത്തുന്നതിനും ഭയം സൃഷ്ടിക്കുന്നതിനും വേണ്ടി നടത്തിയ ഒരു കാര്യമാണ് എന്ന് പ്രഥമ ദൃഷ്ട്യ മനസ്സിലാകും ഹൈക്കോടതി ജസ്റ്റിസ് കെ എസ് മുഗ്ദല്‍ നിരീക്ഷിച്ചു.

  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം

ഇയാള്‍ക്ക് 6 ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ട് എന്നു മാത്രമല്ല ബഹ്‌റൈന്‍ ,കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ താമസിക്കുകയും ചെയ്തിട്ടുണ്ട്,പാക്കിസ്ഥാന്‍ വാട്സ് അപ് നമ്പരും ഇദ്ധേഹം കൈകാര്യം ചെയ്തിട്ടുണ്ട് ,എന്‍.ഐ.എ ഇയാളെ കുറിച്ചുള്ള അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

  'എന്റെ ഈ ആഴ്ച മുഴുവൻ അദ്ദേഹം മനോഹരമാക്കി'; ടെമ്പോ ഡ്രൈവറുടെ സ്നേഹസമ്മാനത്തിൽ മനസ്സ് നിറഞ്ഞ് യുവതി

ഇന്ത്യന്‍ ശിക്ഷ നിയമങ്ങള്‍ ആയ 153A, 505, 270 & 109 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്.

ഇപ്പോള്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts