മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ട് ഒരാഴ്ചയായി;ഇതുവരെ പ്രതിദിന തീവണ്ടി ഓടിത്തുടങ്ങിയില്ല;പ്രതീക്ഷ കൈവിടാതെ ബെംഗളൂരു മലയാളികൾ.

ബെംഗളൂരു: കഴിഞ്ഞ ചൊവ്വാഴ്ച ,മേയ് 19 നാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലേക്ക് നഗരത്തില്‍ നിന്ന് പ്രതി ദിന തീവണ്ടി രണ്ട് ദിവസത്തിന് ശേഷം ഓടിത്തുടങ്ങും എന്ന് റെയില്‍വേ അറിയിച്ചതായി പ്രഖ്യാപിച്ചത്.

വൈകുന്നേരം നടത്തുന്ന തന്റെ പ്രതി ദിന വാര്‍ത്താ സമ്മേളനത്തില്‍ ആയിരുന്നു ഈ പ്രഖ്യാപനം,നഗരത്തില്‍ നിന്ന് നാട്ടിലേക്കു പോകാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ആ വാര്‍ത്ത‍ ഒരു ആശ്വാസമായി.

എന്നാല്‍ മുഖ്യമന്ത്രിയെ റെയില്‍വേ അറിയിച്ചത് എന്നാ പേരില്‍ വന്ന പ്രഖ്യാപനത്തിന് ശേഷം ഇന്ന് 6 ദിവസം കടന്നു പോയി ,ഏഴാം ദിവസത്തില്‍ എത്തി,ഇതുവരെ പ്രതി ദിന തീവണ്ടി ആരംഭിച്ചിട്ടില്ല.

  ബെംഗളുരുവില്‍ നിന്നും വില്‍പ്പനയ്ക്കായി എത്തിച്ച 37 ഗ്രാം എംഡിഎംഎയുമായി പെണ്‍കുട്ടിയും സുഹൃത്തും പിടിയില്‍

അതെ സമയം മറ്റു പല സ്ഥലങ്ങളിലേക്കും നഗരത്തില്‍ നിന്ന് ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നു മുണ്ട്.

കഴിഞ്ഞ ശനിയാഴ്ച കേരളത്തിലേക്ക് പുറപ്പെട്ട ഒരു ശ്രമിക് ട്രെയിന്‍ മാത്രമാണ് ലോക്ക് ഡൌണിന് ശേഷം  സര്‍ക്കാര്‍ തലങ്ങളില്‍ ഇടപെട്ട് കേരളത്തിലേക്ക് നടത്തിയ ഏക പൊതു ഗതാഗത സംവിധാനം.

ഇവിടെ കുടുങ്ങിക്കിടന്നവര്‍ പലരും സ്വന്തം വണ്ടിയിലും പല സംഘടനകള്‍ ഏര്‍പ്പാടാക്കിയ വാഹനങ്ങളിലും ആണ് ഇതുവരെ സ്വന്തം വീടണഞ്ഞത്.

ഇവിടെ കുടുങ്ങി ക്കിടക്കുന്ന സാധാരണക്കാരന്‍റെ പ്രശ്നങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത്‌ നിന്നും റെയില്‍വേ യുടെ ഭാഗത്ത്‌ നിന്നും അനുകൂലമായ പ്രതികരണം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ആണ് നഗരത്തിലെ മലയാളികള്‍.

  ലിംഗസമത്വത്തിന്റെ പുതിയ മാതൃക; പാരമ്പര്യങ്ങളെ മാറ്റിനിർത്തി പിതാവിന്റെ അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ച് സഹോദരിമാർ

ചുരുങ്ങിയത് പ്രഖ്യാപിച്ച ട്രെയിന്‍ ഓടിക്കാന്‍ റെയില്‍വേയും ഇവിടത്തെ മലയാളികള്‍ക്ക് വേണ്ടി അത് നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാറും ശ്രമം തുടരും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

http://h4k.d79.myftpupload.com/archives/49133

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി നമ്മ മെട്രോ ഇറങ്ങുന്നത് 500 വർഷം പഴക്കമുള്ള ചരിത്രത്തിലേക്ക്; ബെംഗളൂരുവിനെ അറിഞ്ഞ് വരാം 'ബന്നി നോ ടി'!
[masterslider id="10"]

Related posts

Click Here to Follow Us