വ്യത്യസ്തനാകാനും ശ്രദ്ധിക്കപ്പെടാനും ഇങ്ങനെയും ഒരു ട്രെന്‍ഡ്!!!

വ്യത്യസ്തനാകാനും ശ്രദ്ധിക്കപ്പെടാനും ഇങ്ങനെയും ഒരു ട്രെന്‍ഡ്!! ആള്‍ക്കൂട്ടത്തില്‍ വ്യത്യസ്തരാകണമെന്നും ശ്രദ്ധിക്കപ്പെടണമെന്നും ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. മേകാത്, ടാറ്റൂ തുടങ്ങിയവയാണ് ഇങ്ങനെ ശ്രദ്ധ നേടാനായി കണ്ടെത്തിയ ചില പ്രമുഖ ട്രെന്‍ഡുകള്‍. എന്നാലിന്ന് ട്രെന്‍ഡിംഗ് പട്ടികയില്‍ ഈ പേരുകള്‍ കാണാനേയില്ല എന്നതാണ് വാസ്തവം.

ടംഗ് സ്പ്ലിറ്റിംഗ്, സ്കാരിഫിക്കേഷന്‍, ഇയര്‍ പൊയിന്‍റിംഗ് എന്നിവയാണ് പട്ടികയില്‍ പിന്നീട് സ്ഥാനം നേടിയ ട്രെന്‍ഡുകള്‍. രൂപത്തില്‍ മാറ്റമുണ്ടാക്കുക, വ്യത്യസ്തമായി പ്രദര്‍ശിപ്പിക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് ആളുകള്‍ ഇതിനെല്ലാം മുന്‍കൈയെടുക്കുന്നത്.

  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!

ഓസ്ട്രേലിയക്കാരനായ ചാള്‍സ് ബെന്‍റ്ലി തന്‍റെ ചെവികളുടെ ഒരു ഭാഗം തന്നെ നീക്കം ചെയ്താണ് വ്യത്യസ്തനായത്. ചെവിയുടെ ഉള്‍വശം പൂര്‍ണമായും നീക്കം ചെയ്താണ് ചാള്‍സ് വ്യത്യസ്തത കാണിച്ചിരിക്കുന്നത്. സ്റ്റോക്ക്ഹോമിലുള്ള കാം ബോഡി മോഡിഫിക്കേഷന്‍ സ്റ്റുഡിയോയെയാണ് ചാള്‍സ് ഇതിനായി ആശ്രയിച്ചത്.

ഓസ്ട്രേലിയയില്‍ നിന്ന് 8600 മൈല്‍ യാത്ര ചെയ്താണ് ചാള്‍സ് സ്വീഡന്‍റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമില്‍ എത്തിയത്. കാമിന്‍റെ ഉടമയായ സോന്‍ചായ് മൈബെര്‍ട്ടാണ് ചാള്‍സിന്‍റെ ചെവിയുടെ ചിത്രങ്ങള്‍ സ്റ്റുഡിയോയുടെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.

  ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് തടവ് ശിക്ഷ

കേഴ്വി വരെ നഷ്ടപ്പെട്ടേക്കാമെന്ന അഭിപ്രായങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ മുന്നോട്ട് വന്നതെന്നാണ് ചായ് പറയുന്നത്. കേഴ്വി ശക്തി കുറയുന്നതിനു പകരം പിന്നില്‍ നിന്നുള്ള ശബ്ദങ്ങള്‍ വ്യക്തമായി കേള്‍ക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് ചായ് പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
[masterslider id="10"]

Related posts