കോടതി വിധിക്കെതിരെ നീങ്ങാൻ കർണാടക;വെള്ളിയാഴ്ച ചേരുന്ന നിയമസഭാ സമ്മേളനം വരെ തമിഴ്നാടിന് വെള്ളമില്ല; ഒരു പുതിയ നിയമ പ്രശ്നം ഉടലെടുക്കുന്നു;തീരുമാനം അതിന് ശേഷം ; സർക്കാറിന് പൂർണ പിന്തുണയുമായി മറ്റു പാർട്ടികൾ.

ബെംഗളൂരു : തമിഴ്നാടും കർണാടകയും തമ്മിലുള്ള കാവേരി ജലപ്രശ്നം പുതിയ ട്വിസ്റ്റിലേക്ക് ,വർഷങ്ങളായി നില നിൽക്കുന്ന ഈ പ്രശ്നം വീണ്ടും കൂടുതൽ  പ്രശ്നകലുഷിതമായത് കഴിഞ്ഞ രണ്ട് ആഴ്ചകളിലാണ്.15000 ക്യൂസെക്സ് ജലം തമിഴ്നാടിന് പത്തു ദിവസത്തേക്ക് വിട്ടു കൊടുക്കണം എന്ന സുപ്രീം കോടതി വിധിയുടെ ഫലമായി ആണ് പുതിയ പ്രശ്നങ്ങളുടെ തുടക്കം പിന്നീട് അത് 12000 ആയി കുറച്ചു.പത്തു ദിവസത്തെ കാലാവധിക്ക് ശേഷം സുപ്രീം കോടതി തന്നെ അതിനെ 6000 ക്യുസെക്സ്സ് ആക്കി മാറ്റി ,കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഏഴുദിവസത്തേക്ക്.

  ബെംഗളൂരുവിൽ പിജി കെട്ടിടത്തിൽ തീപിടിപടർന്നു; രക്ഷപ്പെടാൻ കെട്ടിടത്തിൽ നിന്ന് ചാടി യുവതികൾ

എന്നാൽ ഇന്നലെ രാവിലെ നടന്ന കർണാടക മന്ത്രിസഭ യോഗം തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കേണ്ടതില്ല എന്ന് തീരുമാനിച്ചു, അതിന് ശേഷം വൈകുന്നേരം നടന്ന സർവ്വകക്ഷി യോഗത്തിലും കൂടുതൽ കക്ഷികളും ഈ ആവശ്യത്തിലുറച്ചു നിന്നു . വെള്ളിയാഴ്ച രാവിലെ നിയമസഭ വിളിച്ചു കൂട്ടാൻ ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.നിയമസഭ എടുക്കുന്ന തീരുമാനത്തിനനുസരിച്ച്  മുന്നോട്ടു പോകും.

ജനങ്ങളുടെ പ്രശ്നം മനസ്സിലാക്കി സുപ്രീം കോടതി വിധിക്കെതിരെ  മുന്നോട്ടു പോകുകയാണെങ്കിൽ അത് ഇന്ത്യൻ നിയമ ചരിത്രത്തിൽ ഒരു പുതിയ പ്രതിസന്ധിക്ക് വഴിയൊരുക്കും.

  ഇഴഞ്ഞുനീങ്ങി ബെംഗളൂരു; ശരാശരി വേഗത മണിക്കൂറിൽ 19 കിലോമീറ്ററിൽ താഴെ, വാഹനപ്പെരുപ്പത്തിൽ ശ്വാസംമുട്ടി നഗരം

തങ്ങളുടെ എല്ലാ ജനപ്രതിനിധികളെയും രാജിവെപ്പിച്ച് ഒരു പുതിയ മൈലേജ് നേടിയെടുക്കാൻ എല്ലാ രാഷ്ട്രീയ കക്ഷികളും ചർച്ച തുടങ്ങിക്കഴിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിൽ മലയാളി വിദ്യാർഥികളെ വീടുകയറി ആക്രമിച്ച് കവർച്ച; പണവും മൊബൈലും ലാപ്ടോപ്പുകളും കവര്‍ന്ന ആറ് തമിഴ്‌നാട് സ്വദേശികൾ പിടിയിൽ
[masterslider id="10"]

Related posts