കെജ്രിവാള്‍ കുടുങ്ങും;ദില്ലി വനിതാ കമ്മീഷനില്‍ നടന്ന അനധികൃത നിയമനം ; എഫ് ഐ ആറില്‍ കേജ്രിവളിന്റെ പേരും.

ന്യൂഡല്‍ഹി: ദില്ലി വനിതാ കമ്മീഷനില്‍ നടന്ന അനധികൃത നിയമനവുമായി ബന്ധപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ചിന്റെ എഫ്.ഐ.ആറില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ പേരും.ആവശ്യമായ യോഗ്യതയില്ലാതെ ദില്ലി വനിതാ കമ്മീഷനില്‍ 85 പേരെ നിയമിച്ചത് അന്വേഷിച്ച സംഘമാണ്‌ കെജ്രിവാളിന്റെ പേര് ഉള്‍പ്പെടുത്തി എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്‌.

തന്റെ പേര് എഫ്.ഐ.ആറില്‍ വന്നതിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് എല്ലാ പ്രവശ്യതെയും പോലെ കെജ്രിവാള്‍ ആരോപിച്ചു.തന്റെ പേര് എങ്ങനെയാണ് എഫ്.ഐ.ആറില്‍ വന്നതെന്ന് അറിയില്ലെന്നും റിപ്പോര്‍ട്ടില്‍ തന്റെ പങ്കിനെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും കെജരിവാള്‍ പറഞ്ഞു.

  ബെംഗളൂരുവിൽ ഇന്ന് കനത്ത മഴ മുന്നറിയിപ്പ്; കാ ലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച പ്രധാന നിർദേശങ്ങൾ അറിയാൻ വായിക്കാം

പ്രധാനമന്ത്രിയുടെ അനുമതിയില്ലാതെ മുഖ്യമന്ത്രിയായ തന്റെ പേര് റിപ്പോര്‍ട്ടില്‍ വരില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. ആവശ്യമായ യോഗ്യതയില്ലാതെ 85 പേരെ നിയമിച്ചതില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാളിനെതിരെ നേരത്തെ തന്നെ കേസെടുത്തിരുന്നു.

വനിതാ പാനലില്‍ ചട്ടവിരുദ്ധമായി ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരെ നിയമിച്ചുവെന്ന് ചൂണ്ടിക്കാട്ടി വനിതാകമ്മീഷന്‍ മുന്‍ അധ്യക്ഷ ബര്‍ക്ക ശുക്‌ള സിങ് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരിക്കാൻ പാളത്തിൽ കിടന്ന് മലയാളി യുവാവ്; പോലീസിനെ വെട്ടിച്ച് ഓടിയത് രണ്ട് കിലോമീറ്റർ; ഒടുവിൽ ബെം​ഗളൂരു പോലീസ് രക്ഷിച്ചത് ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
[masterslider id="10"]

Related posts